Top

സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുക അസാധ്യം; ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍

സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുകയെന്നത് ഏറക്കുറെ അസാധ്യമായ കാര്യമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം. ഇംഗ്ലണ്ടുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സ്വാന്റെ പ്രസ്താവന. ഇംഗ്ലണ്ട് എപ്പോഴും പറയുന്നത് ആഷസ് വരുന്നുവെന്നാണ്. സുപ്രധാന ടൂര്‍ണമെന്റ് എന്ന നിലയിലാണ് ആഷസിനെ കാണുന്നത്. എന്നാല്‍ ഓസീസ് ഇപ്പോള്‍ അത്ര വലിയ ടീമല്ല. ലോകത്തിലെ മികച്ച ടീമായി ഇംഗ്ലണ്ടിന് വളരണമെന്നുണ്ടെങ്കില്‍ ആഷസ് എന്നതിനപ്പുറം ചിന്തിക്കേണ്ടതുണ്ട്. സ്വാന്‍ പറയുന്നു. ആഷസിനപ്പുറം ചിന്തിക്കുകയെന്നാല്‍ ഇന്ത്യയെ പോലുള്ള ടീമുകളെ തോല്‍പ്പിക്കാന്‍ കഴിയുന്ന സംഘമാവണം. ഇന്ത്യയെ സ്വന്തം […]

22 Jan 2021 9:25 AM GMT

സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുക അസാധ്യം; ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍
X

സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുകയെന്നത് ഏറക്കുറെ അസാധ്യമായ കാര്യമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം. ഇംഗ്ലണ്ടുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സ്വാന്റെ പ്രസ്താവന. ഇംഗ്ലണ്ട് എപ്പോഴും പറയുന്നത് ആഷസ് വരുന്നുവെന്നാണ്. സുപ്രധാന ടൂര്‍ണമെന്റ് എന്ന നിലയിലാണ് ആഷസിനെ കാണുന്നത്. എന്നാല്‍ ഓസീസ് ഇപ്പോള്‍ അത്ര വലിയ ടീമല്ല. ലോകത്തിലെ മികച്ച ടീമായി ഇംഗ്ലണ്ടിന് വളരണമെന്നുണ്ടെങ്കില്‍ ആഷസ് എന്നതിനപ്പുറം ചിന്തിക്കേണ്ടതുണ്ട്. സ്വാന്‍ പറയുന്നു.

ആഷസിനപ്പുറം ചിന്തിക്കുകയെന്നാല്‍ ഇന്ത്യയെ പോലുള്ള ടീമുകളെ തോല്‍പ്പിക്കാന്‍ കഴിയുന്ന സംഘമാവണം. ഇന്ത്യയെ സ്വന്തം തട്ടകത്തില്‍ കീഴടക്കുകയുയെന്നാല്‍ ഏറക്കുറെ അസാധ്യമായ കാര്യമാണ്. എന്നാല്‍ 2012ല്‍ ആ നേട്ടത്തിലേക്ക് എത്തിച്ചേരാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ പരമ്പര നേട്ടം സാധ്യമാകണമെങ്കില്‍ സ്പിന്നര്‍മാര്‍ ഫോമിലേക്ക് ഉയരണം. കെവിന്‍ പീറ്റേഴ്‌സണനെപ്പോലെ സ്പിന്നര്‍മാരെ മനോഹരമായി കളിക്കുന്ന താരങ്ങളുടെ സാന്നിദ്ധ്യവും നിര്‍ണായകമാണ്. സ്വാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ.

Next Story

Popular Stories