Top

‘മോഡി മിണ്ടിത്തീരുന്നതുവരെ പാത്രം കൊട്ടാം’; മന്‍കീബാത്തിനിടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തിനിടെ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍. ഡിസംബര്‍ 27ന് പ്രധാനമന്ത്രിയുടെ പരിപാടി പ്രക്ഷേപണം ചെയ്യുമ്പോള്‍ രാജ്യവ്യാപകമായി പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജീത് സിങ്ങ് ദാലേവാലയാണ് വേറിട്ട സമരരീതിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍ കീ ബാത്തില്‍ സംസാരിച്ച് തീരുന്നതവുരെ എല്ലാവരും അവരവരുടെ വീടുകളില്‍ പാത്രം […]

20 Dec 2020 8:56 AM GMT

‘മോഡി മിണ്ടിത്തീരുന്നതുവരെ പാത്രം കൊട്ടാം’; മന്‍കീബാത്തിനിടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍
X

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തിനിടെ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്ത് കര്‍ഷക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍. ഡിസംബര്‍ 27ന് പ്രധാനമന്ത്രിയുടെ പരിപാടി പ്രക്ഷേപണം ചെയ്യുമ്പോള്‍ രാജ്യവ്യാപകമായി പാത്രം കൊട്ടി പ്രതിഷേധിക്കണമെന്ന് കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജീത് സിങ്ങ് ദാലേവാലയാണ് വേറിട്ട സമരരീതിയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍ കീ ബാത്തില്‍ സംസാരിച്ച് തീരുന്നതവുരെ എല്ലാവരും അവരവരുടെ വീടുകളില്‍ പാത്രം കൂട്ടിയടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഭാരതീയ കിസാന്‍ യൂണിയന്‍

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ 27 വരെ ഹരിയാനകളിലെ ടോള്‍ പ്ലാസകള്‍ സൗജന്യമായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കര്‍ഷക നേതാവ് പറഞ്ഞു.

കോറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കാന്‍ കൈകളും പാത്രങ്ങളും കൊട്ടണമെന്ന് മാര്‍ച്ചില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനേത്തുടര്‍ന്ന് പകര്‍ച്ച വ്യാധി വ്യാപനം തടയാനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ സംഘം ചേര്‍ന്ന് പ്രകടനം നടത്തിയതും പാത്രം കൊട്ടിയതും വാര്‍ത്തയായിരുന്നു.

Next Story