Top

‘രാഹുല്‍ ഗാന്ധി താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റില്‍ ചെയ്തതാണ്, ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല’; പ്രതികരണവുമായി ഹോട്ടല്‍

സ്വന്തം ലെറ്റര്‍ പാഡിലെഴുതി ഒപ്പിട്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്.

29 May 2021 3:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാഹുല്‍ ഗാന്ധി താമസിച്ചതിന്റെ എല്ലാ ഇടപാടുകളും സെറ്റില്‍ ചെയ്തതാണ്, ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല’; പ്രതികരണവുമായി ഹോട്ടല്‍
X

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി ബീച്ച് ഹോട്ടല്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയും പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ മുന്‍പ് തന്നെ തീര്‍ത്തിരുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് കൊയ്‌ലോണ്‍ ബീച്ച് ഹോട്ടലിന് യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ വ്യക്തമാക്കുന്നത്. സ്വന്തം ലെറ്റര്‍ പാഡിലെഴുതി ഒപ്പിട്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ ഫൈബ്രുവരി മാസത്തില്‍ കൊല്ലത്തെത്തിയ രാഹുല്‍ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓര്‍ക്കുട്ടില്‍ വാടകഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്നാണ് പ്രചാരണമുണ്ടായിരുന്നത്. വാടകഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്നാണ് പരാതി. മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക്ക് മുസ്തഫ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം ചര്‍ച്ചയായത്.

ചര്‍ച്ചയായ കുറിപ്പ് ഇങ്ങനെ:

സത്യത്തിൽ വല്ലാത്ത വിഷമം ആയി പോയി

ഇന്നലെ വിവാഹ ഫങ്ക്ഷന് വേണ്ടി കൊല്ലത്തെ beach ഓർക്കുട്ടിൽ എത്തിയപ്പോഴാണ് അവിടെ എന്ന് ഒരാൾ എന്നോട് പറഞ്ഞത് താങ്കൾ കോൺഗ്രസുകാരൻ അല്ല എന്ന്? അതെ എന്നു പറഞ്ഞപ്പോൾ അദ്ദേഹം മാനേജരെ വിളിച്ചു വരുത്തി… എന്നോട് പറഞ്ഞു നിങ്ങൾ കാണിക്കുന്നത് മോശമാണ്… മത്സ്യ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനായി എത്തിയ രാഹുൽ ഗാന്ധി താമസിച്ച… വാടകയായ ആറ് ലക്ഷം രൂപ ഹോട്ടലിൽ അടച്ചിട്ടില്ല എന്ന്… പിന്നീട് ഞാൻ തിരക്കിയപ്പോൾ അറിഞ്ഞു.. ഇതേ പരിപാടിക്ക് വേണ്ടി ചിലവാക്കിയ.. മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിലും പണം കൊടുത്തിട്ടില്ല എന്ന്

ഈ പരിപാടിക്ക് വേണ്ടി എഐസിസിയുടെ കെപിസിസിയും നൽകിയ ലക്ഷങ്ങൾ എവിടെ? ബോട്ട് മുതലാളിമാരുടെ കയ്യിൽ നിന്നും, കൊല്ലത്തെ മുതലാളിമാരുടെ എല്ലാം കയ്യിൽ നിന്നും പിരിച്ചെടുത്ത കോടികൾ എവിടെ?

പ്രിയപ്പെട്ട DCC പ്രസിഡൻ്റ രാഹുൽ ഗാന്ധിയുടെ പേരിൽ വേണ്ടായിരുന്നു ഈ തട്ടിപ്പ്… ആ മനുഷ്യൻ നീ പാർട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു നടക്കുമ്പോഴാണ് നിങ്ങടെയൊക്കെ ചെയ്തി

കടപ്പാട് :പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സുഹൃത്ത്

Next Story