Top

ബിഡിജെഎസിന്‌ ആകെ കിട്ടിയത് ഒരു സീറ്റ്; അടിയന്തിര യോഗം ചേര്‍ത്തലയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വമ്പിച്ച തോല്‍വിയാണ് എന്‍എയുടെ സഖ്യ കക്ഷിയായ ബിഡിജെഎസിന് നേരിടേണ്ടി വന്നത്. ആകെ ഒരു സീറ്റിലാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്.

16 Dec 2020 11:22 PM GMT

ബിഡിജെഎസിന്‌  ആകെ കിട്ടിയത് ഒരു സീറ്റ്; അടിയന്തിര യോഗം ചേര്‍ത്തലയില്‍
X

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വന്‍ തോല്‍വിയാണ് എന്‍ഡിഎയുടെ സഖ്യ കക്ഷിയായ ബിഡിജെഎസിന് നേരിടേണ്ടി വന്നത്. ആകെ ഒരു സീറ്റിലാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ എന്‍ഡിഎയ്ക്ക്‌ 2015നേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചെങ്കിലും ഒരു മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ സംഭാവനയില്‍ ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളില്‍ അസംതൃപ്തി പ്രകടമായി തുടങ്ങി.

എന്നാല്‍ എന്‍ഡിഎയുടെ പ്രകടനത്തില്‍ മുന്നണിയിലെ പ്രധാന സഖ്യ കക്ഷിയായ ബിഡിജെഎസ് അതൃപ്തിയിലാണ്. അതേസമയം തെരഞ്ഞെടുപ്പിലെ ശോചനീയാവസ്ഥ പാര്‍ട്ടി പരിശോധിക്കും. പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതിരുന്ന സാഹചര്യം വിലയിരുത്താന്‍ പാര്‍ട്ടി നാളെ ചേര്‍ത്തലയില്‍ അടിയന്തിര യോഗം ചേരും.

ത്രിതല പഞ്ചായത്തുകളിലും നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവയിലുമായി ഏറ്റവുമധികം സീറ്റുകള്‍ സ്വന്തമാക്കിയത് ഭരണ കക്ഷിയായ സിപിഐഎമ്മാണ്. 8,148 സീറ്റുകളാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ വിജയം ലക്ഷ്യം വെച്ച് ഏഴായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎയുടെ പ്രവര്‍ത്തനം. എന്നാല്‍ ഇതില്‍ കഷ്ടിച്ച് രാണ്ടായിരത്തോളം വാര്‍ഡുകളില്‍ മാത്രമാണ് മുന്നണിക്ക് വിജയം നേടാനായത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ തങ്ങള്‍ ഭരിക്കുമെന്നായിരുന്നു ബിജെപി പ്രചാരണങ്ങളില്‍ ആകെമാനം ഉയര്‍ത്തികൊണ്ടിരുന്നത്. എന്നാല്‍ അവിടെയും നിരാശതന്നെയാണ് അവര്‍ക്കുണ്ടായത്. പാലക്കാട് സീറ്റ് നിലര്‍ത്താന്‍ സാധിച്ചതും പന്തളത്ത് അക്കൗണ്ട് തുറക്കാനായതുമാണ് ഈ തെഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ ആശ്വസിക്കാനുള്ളത്. പ്രചാരണത്തില്‍
മോദി ഭരണതോടൊപ്പം ശബരിമല അയ്യപ്പനെയും ബിജെപി ആയുധമാക്കി. പലയിടങ്ങളിലും ‘അയ്യപ്പന്‌ ഒരു വോട്ട്’ എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയത്‌.

Next Story