Top

പുതിയ പാര്‍ട്ടിയുമായി ബിഡിജെഎസ് വിമതര്‍; യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം; എന്‍ഡിഎക്ക് കനത്ത തിരിച്ചടി

എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു എന്നിവരുള്‍പ്പെടുന്ന പ്രബല വിഭാഗമാണ് ഭാരതീയ ജനസേനയ്ക്ക് രൂപം നല്‍കിയത്.

4 Feb 2021 1:01 AM GMT

പുതിയ പാര്‍ട്ടിയുമായി ബിഡിജെഎസ് വിമതര്‍; യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം; എന്‍ഡിഎക്ക് കനത്ത തിരിച്ചടി
X

ബിഡിജെഎസ് വീണ്ടും പിളര്‍ന്നു. ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസിലെ പ്രബല വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നത്. ബിഡിജെഎസില്‍ നിന്നും രാജിവെച്ച വിമതര്‍ പുതിയ പാര്‍ട്ടിയിക്ക് രൂപം നല്‍കി. ഭാരതീയ ജനസേന എന്ന് പേര് നല്‍കിയരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിഡിജെഎസ് വിമതരുടെ നീക്കം. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് ബിഡിജെഎസ് വിമതര്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്കിടെ പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാകുമെന്നായിരുന്നു മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു എന്നിവരുള്‍പ്പെടുന്ന പ്രബല വിഭാഗമാണ് ഭാരതീയ ജനസേനയ്ക്ക് രൂപം നല്‍കിയത്. ബിഡിജെഎസിന്റെ മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത് ബിഡിജെഎസിന് കനത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.

ബിഡിജെഎസില്‍ നിന്നകന്ന പ്രമുഖ നേതാക്കള്‍ യുഡിഎഫ് പ്രതിനിധികളുമായി മലപ്പുറത്ത് ചര്‍ച്ച നടത്തിയിരുന്നു. പ്രധാനഘടക കക്ഷിയായ ബിഡിജെഎസിലെ പ്രബലവിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണി വിടുന്നത് എന്‍ഡിഐയ്ക്ക് കേരളത്തില്‍ കനത്ത തിരിച്ചടിയാകുകയാണ്.

Next Story