Top

‘നിയമസഭയില്‍ 39 സീറ്റുകള്‍തന്നെ വേണം, വെച്ചുമാറാം പക്ഷേ എണ്ണം കുറക്കാന്‍ പറ്റില്ല’; ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ അവകാശവാദവുമായി ബിഡിജെഎസ്. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകള്‍ വെച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിഡിജെഎസ്് മോശം പ്രകടനമായിരുന്നു. തദ്ദേശ […]

3 Jan 2021 1:08 AM GMT

‘നിയമസഭയില്‍ 39 സീറ്റുകള്‍തന്നെ വേണം, വെച്ചുമാറാം പക്ഷേ എണ്ണം കുറക്കാന്‍ പറ്റില്ല’; ബിജെപിയോട് ഡിമാന്‍ഡുമായി ബിഡിജെഎസ്
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ അവകാശവാദവുമായി ബിഡിജെഎസ്. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെടും.

സീറ്റുകള്‍ വെച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിഡിജെഎസ്് മോശം പ്രകടനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയാണ് തോല്‍വിക്ക് കാരണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. മുന്നണി യോഗം കഴിഞ്ഞാലുടന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മുന്നോട്ട് പോവുമെന്നും അകന്നു നില്‍ക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ് ബിജെപി. എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുക. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ബിജെപി ആലോചന.

കേരള യാത്രയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുമെന്നും തീരുമാനമായി. ഫെബ്രുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Next Story