Top

ദില്ലിയില്‍ തുഷാര്‍ വെള്ളാപ്പള്ളി-ജെപി നദ്ദ കൂടിക്കാഴ്ച

കേരളത്തില്‍ എന്‍.ഡി.എ ദൃഢപ്പെടുത്തുന്നതിനായി ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീ ബി.എല്‍.സന്തോഷിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍. സംസ്ഥാനത്ത് മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ദില്ലിക്ക് വിളിപ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ശ്രീ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതു വലതു മുന്നണികള്‍ക്കെതിരെ തുല്യശക്തിയായി തന്നെ എന്‍.ഡി.എ യെയും എത്തിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തല്‍. എല്‍.ഡി.എഫ് ഭരണ […]

8 Nov 2020 6:42 AM GMT

ദില്ലിയില്‍ തുഷാര്‍ വെള്ളാപ്പള്ളി-ജെപി നദ്ദ കൂടിക്കാഴ്ച
X

കേരളത്തില്‍ എന്‍.ഡി.എ ദൃഢപ്പെടുത്തുന്നതിനായി ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീ ബി.എല്‍.സന്തോഷിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍. സംസ്ഥാനത്ത് മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ദില്ലിക്ക് വിളിപ്പിച്ചു.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ശ്രീ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതു വലതു മുന്നണികള്‍ക്കെതിരെ തുല്യശക്തിയായി തന്നെ എന്‍.ഡി.എ യെയും എത്തിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തല്‍. എല്‍.ഡി.എഫ് ഭരണ നേതൃത്വത്തിനെതിരെ എന്‍.ഡി.എ എടുത്ത നിലപാടുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും പൊതുസമൂഹത്തില്‍ മുന്നണിക്ക് വലിയ മതിപ്പുണ്ടാക്കാനായി എന്ന് ബിജെപി കേന്ദ്ര നേതൃത്തോട് പറഞ്ഞു.

വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വാര്‍ഡുകളിലും ജയം മുന്നണി ലക്ഷ്യമിടുന്നു.അതിലേക്കായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആറ് മാസം മുന്നേതന്നെ നടത്തി സ്ഥാനാര്‍ത്ഥികളാക്കാന്‍ സാധിച്ചുവെന്നാണ് മുന്നണി വിലയിരുത്തല്‍ .സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്ന ചില ഒറ്റപ്പെട്ട തര്‍ക്കങ്ങള്‍ക്കും സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹാരമായി വരുകയാണെന്നും മുന്നണി പറയുന്നു.

പ്രചാരണത്തിനായി ദേശീയ നേതാക്കളുള്‍പ്പെടെ കേരളത്തില്‍ സജീവമായുണ്ടാകുമെന്നും എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ ശ്രീ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബിജെപി നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. ബിഡിജെഎസ് മുന്നണി വിട്ടേക്കും എന്ന പ്രചരണം നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

Next Story

Popular Stories