എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കൂടുതല്‍ നിയമസഭ സീറ്റുകള്‍ ആവശ്യപ്പെടാന്‍ നീക്കം
കേരളത്തിലെ എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും തുഷാര്‍ വ്യക്തമാക്കി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ […]

കേരളത്തിലെ എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലാണ് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിഡിജെഎസ്് മോശം പ്രകടനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയാണ് തോല്‍വിക്ക് കാരണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. മുന്നണി യോഗം കഴിഞ്ഞാലുടന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മുന്നോട്ട് പോവുമെന്നും അകന്നു നില്ക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്ക് എജി തങ്കപ്പന്, സംഗീത വിശ്വനാഥന് എന്നിവരുടെ പേരുകളാണ് ബിഡിജെഎസ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേ സമയം കേരളത്തിലെ ബിജെപിയിലെയും എന്‍ഡിഎയിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോ് ഈ മാസം 15ന് കേരളത്തിലെത്തും.
ബിജെപിയിലെ തര്‍ക്കങ്ങള്‍ തീര്‍ത്ത് ഈ മാസം അവസാന വാരം നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനാണ് തീരുമാനം. ഫെബ്രുവരിയില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരള യാത്ര ബിജെപി നടത്തും.
- TAGS:
- BDJS
- BJP
- KERALA ELECTION 2021
- NDA