ഐ.പി.എല്‍: പുതിയ ടീമുകള്‍ ഒക്ടോബറില്‍, മെഗാ ലേലം ഡിസംബറില്‍, നിലവിലെ ടീമുകള്‍ക്ക് നാലു താരങ്ങളെ നിലനിര്‍ത്താം
ഐ.പി.എല്‍. നിബന്ധനകളിലും രൂപഘടനയിലും മാറ്റം വരുത്താനൊരുങ്ങി ബി.സി.സി.ഐ. ലീഗിലേക്ക് പുതിയ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ നീക്കം. മാറ്റങ്ങളുടെ രൂപരേഖ ഏറെക്കുറേ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പുതിയ ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ പുതിയ ഫ്രാഞ്ചൈസികളുടെ ടെന്‍ഡര്‍ ക്ഷണിക്കും. ഒക്ടോബര്‍ പകുതിയോടെ പുതിയ ഫ്രാഞ്ചൈികളെ പ്രഖ്യാപിക്കാനുമാണ് ബി.സി.സി.ഐ. തീരുമാനം എടുത്തിരിക്കുന്നത്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള മെഗാ ലേലം ഡിസംബറിലാകും നടക്കുക. മെഗാ ലേലത്തില്‍ നിലവിലെ […]
5 July 2021 1:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐ.പി.എല്‍. നിബന്ധനകളിലും രൂപഘടനയിലും മാറ്റം വരുത്താനൊരുങ്ങി ബി.സി.സി.ഐ. ലീഗിലേക്ക് പുതിയ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ നീക്കം. മാറ്റങ്ങളുടെ രൂപരേഖ ഏറെക്കുറേ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പുതിയ ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
അടുത്ത മാസം പകുതിയോടെ പുതിയ ഫ്രാഞ്ചൈസികളുടെ ടെന്‍ഡര്‍ ക്ഷണിക്കും. ഒക്ടോബര്‍ പകുതിയോടെ പുതിയ ഫ്രാഞ്ചൈികളെ പ്രഖ്യാപിക്കാനുമാണ് ബി.സി.സി.ഐ. തീരുമാനം എടുത്തിരിക്കുന്നത്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ചുള്ള മെഗാ ലേലം ഡിസംബറിലാകും നടക്കുക.
മെഗാ ലേലത്തില്‍ നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം സംബന്ധിച്ചും ധാരണയിലെത്തി. നാലു താരങ്ങളെയായിരിക്കും ടീമുകള്‍ക്ക് നിലനിര്‍ത്താനാകുക. പുതിയതായി വരുന്ന രണ്ടു ടീമുകള്‍ക്കു കൂടി മികച്ച താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ അവസരമെന്ന നിലയിലാണ് ഈ തീരുമാനം.
നിലനിര്‍ത്തേണ്ട താരങ്ങളെ ടീമുകള്‍ക്ക് തീരുമാനിക്കാം, പക്ഷേ ചുരുങ്ങിയത് ഒരു വിദേശ താരത്തെയെങ്കിലും നിലനിര്‍ത്തണം, വിദേശ താരങ്ങളുടെ എണ്ണം രണ്ടില്‍ കൂടാനും പാടില്ല. കൂടാതെ കഴിഞ്ഞ തവണത്തേതു പോലെ റൈറ്റ് ടു മാച്ച് ഓപ്ഷന് വരുന്ന ലേലത്തില്‍ ഉണ്ടാകില്ല. കഴിഞ്ഞ തവണ മൂന്നു താരങ്ങളെ നിലനിര്‍ത്താനും രണ്ടു റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികള്ക്കുണ്ടായിരുന്നു.
ഇതിനു പുറമേ ലീഗിന്റെ സംപ്രേഷണാവകാശം സംബന്ധിച്ച കരാര്‍ പുതുക്കാാനും തീരുമാനം എടുത്തിട്ടുണ്ട്. പുതിയ കരാറിനായുള്ള ടെന്‍ഡര്‍ 2022 ജനുവരി പകുതിയോടെ ക്ഷണിക്കും.
- TAGS:
- BCCI
- Indian Cricket
- IPL