Top

‘രോഹിത് ഫിറ്റാണ്’; ബിസിസിഐയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന് മാത്രം

14-ാം തിയതി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്ന താരം രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഗം താരത്തിന്റെ ഫിറ്റ്‌നസ് വിലയിരുത്തും.

12 Dec 2020 5:10 AM GMT

‘രോഹിത് ഫിറ്റാണ്’; ബിസിസിഐയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന് മാത്രം
X

പരുക്കിന് ശേഷം ശാരീരിക ക്ഷമത വീണ്ടെടുത്ത രോഹിതിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കണമെങ്കില്‍ ഒരു കടമ്പ കൂടി കടക്കണം. 14-ാം തിയതി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്ന താരം രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഗം താരത്തിന്റെ ഫിറ്റ്‌നസ് വിലയിരുത്തും. പിന്നീട് ആയിരിക്കും രോഹിത് കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

രോഹിതിന്റെ ഫിറ്റ്‌നസില്‍ ബിസിസിഐ തൃപ്തരാകുകയാണെങ്കില്‍ അവസാന രണ്ട് മത്സരങ്ങളിലെ അന്തിമ ഇലവനില്‍ രോഹിത് ഉണ്ടാകും. ബിസിസിഐ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബാറ്റിംഗ്, ഫീല്‍ഡിംഗ്, വിക്കറ്റിനിടയിലെ ഓട്ടം എന്നിവയില്‍ രോഹിത്തിന്റെ ശാരീരിക ക്ഷമതയില്‍ എന്‍സിഎ മെഡിക്കല്‍ ടീം തൃപ്തരാണ്. എന്നാല്‍ അത് നഷ്ടപെടാതെ തുടരാന്‍ താരം ശ്രമിക്കണം, പ്രസ്താവനയില്‍ പറയുന്നു.

പ്രത്യേക പ്രോഗ്രാം തന്നെ ബിസിസിഐ രോഹിത്തിനായി രൂപകരിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലഘട്ടത്തിലായിരിക്കും താരം ഇത് പിന്തുടരേണ്ടത്. ഐപിഎല്ലിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ഏകദിന ട്വന്റി-20 പരമ്പരകളില്‍ കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡുള്ള രോഹിത്തിന്റെ അഭാവം ഏകദിന പരമ്പരയില്‍ പ്രതിഫലിച്ചിരുന്നു.

Next Story

Popular Stories