Top

ട്വന്റി 20 ലോകകപ്പ് വേദി മാറ്റുമോ; 29ന് ബി.സി.സി.ഐ. പ്രത്യേക യോഗം

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തുമോ? ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക യോഗം വിളിച്ചു ബി.സി.സി.ഐ. ഇതു സംബന്ധിച്ച് 29-ന് പ്രത്യേക വിര്‍ച്വല്‍ ജനറല്‍ബോഡി യോഗം ചേരുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് നേരത്തെ ഐ.സി.സി. തീരുമാനിച്ചിരുന്നത്. എന്നാള്‍ല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ടൂര്‍ണമെന്റ് കരുതല്‍ വേദിയായ യു.എ.ഇയിലേക്കു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്ന് […]

19 May 2021 6:54 AM GMT

ട്വന്റി 20 ലോകകപ്പ് വേദി മാറ്റുമോ; 29ന് ബി.സി.സി.ഐ. പ്രത്യേക യോഗം
X

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തുമോ? ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക യോഗം വിളിച്ചു ബി.സി.സി.ഐ. ഇതു സംബന്ധിച്ച് 29-ന് പ്രത്യേക വിര്‍ച്വല്‍ ജനറല്‍ബോഡി യോഗം ചേരുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചു.

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് നേരത്തെ ഐ.സി.സി. തീരുമാനിച്ചിരുന്നത്. എന്നാള്‍ല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ടൂര്‍ണമെന്റ് കരുതല്‍ വേദിയായ യു.എ.ഇയിലേക്കു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താന്‍ ബി.സി.സി.ഐ. തീരുമാനിക്കുന്നത്. ജുണ്‍ ഒന്നിന് ഐ.സി.സി. ജനറല്‍ ബോഡി ചേരുന്നുണ്ട്. അതിനു മുമ്പായി ഇക്കാര്യത്തില്‍ ബി.സി.സി.ഐ. അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ശ്രമിക്കുന്നത്.

Next Story

Popular Stories