Top

ആറു ന്യൂസിലന്‍ഡ് താരങ്ങള്‍ ബയോബബിള്‍ ലംഘിച്ചെന്ന്; ഐ.സി.സിക്ക് പരാതി നല്‍കാനൊരുങ്ങി ബി.സി.സി.ഐ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു രണ്ടു ദിനം മാത്രം ശേഷിക്കെ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണവുമായി ബി.സി.സി.ഐ. കോവിഡ് കാലത്ത് ഫൈനല്‍ മത്സരത്തിനായി ഐ.സി.സി. നിര്‍ദേശിച്ച ബയോ സെക്യുവര്‍ ബബിള്‍ ലംഘിച്ച് ആറു ന്യൂസിലന്‍ഡ് താരങ്ങള്‍ പുറത്തുപോയെന്നാണ് ബി.സി.സി.ഐ. ആരോപിക്കുന്നത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഇരുടീമിന്റെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും നിര്‍ബന്ധമായും ബയോ ബബിളില്‍ തുടരണമെന്നും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഐ.സി.സി. നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു കണക്കിലെടുക്കാതെ താമസിക്കുന്ന ഹോട്ടല്‍ വിട്ട് ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്റ് […]

16 Jun 2021 1:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറു ന്യൂസിലന്‍ഡ് താരങ്ങള്‍ ബയോബബിള്‍ ലംഘിച്ചെന്ന്; ഐ.സി.സിക്ക് പരാതി നല്‍കാനൊരുങ്ങി ബി.സി.സി.ഐ.
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു രണ്ടു ദിനം മാത്രം ശേഷിക്കെ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണവുമായി ബി.സി.സി.ഐ. കോവിഡ് കാലത്ത് ഫൈനല്‍ മത്സരത്തിനായി ഐ.സി.സി. നിര്‍ദേശിച്ച ബയോ സെക്യുവര്‍ ബബിള്‍ ലംഘിച്ച് ആറു ന്യൂസിലന്‍ഡ് താരങ്ങള്‍ പുറത്തുപോയെന്നാണ് ബി.സി.സി.ഐ. ആരോപിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഇരുടീമിന്റെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും നിര്‍ബന്ധമായും ബയോ ബബിളില്‍ തുടരണമെന്നും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഐ.സി.സി. നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതു കണക്കിലെടുക്കാതെ താമസിക്കുന്ന ഹോട്ടല്‍ വിട്ട് ന്യൂസിലന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെന്റ്‌റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവരും ടീം ഫിസിയോ ടോമി സിംസിക്കും ഗോള്‍ഫ് കളിക്കാന്‍ പോയെന്നാണ് ബി.സി.സി.ഐയുടെ ആരോപണം.

സ്വന്തം സുരക്ഷയ്ക്കു പുറമേ മറ്റുള്ളവരുടെ സുരക്ഷ കൂടി അപകടത്തിലാക്കിയ താരങ്ങളുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തില്‍ ഐ.സി.സിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ഔദ്യോഗിക പരാതി ലഭിച്ച് ഐ.സി.സി. നടപടി സ്വീകരിച്ചാല്‍ ഈ താരങ്ങള്‍ക്കു ചിലപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ നിന്നു വിലക്കുവരെ ലഭിച്ചേക്കാം.

എന്നാല്‍ തങ്ങള്‍ ബയോബബിള്‍ ലംഘിച്ചില്ലെന്നും ആ പരിധിക്കുള്ളില്‍ തന്നെയാണ് ഗോള്‍ഫ് കളിക്കാന്‍ പോയതെന്നുമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ പറയുന്നത്. ”താരങ്ങള്‍ പോയ ഗോള്‍ഫ് ഗ്രൗണ്ട് തങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റേതു തന്നെയാണ്. ഹോട്ടല്‍ കോമ്പൗണ്ടിനോടു ചേര്‍ന്നു തന്നെയുള്ള ഗ്രൗണ്ട് ഹോട്ടലിന്റെ ഭാഗവുമാണ്. അതിനാല്‍ ബയോ ബബിള്‍ ലംഘനം ഉണ്ടായിട്ടില്ല”- ന്യൂസിലന്‍ഡ് ടീം മാനേജ്‌മെന്റ് വൃത്തങ്ങളില്‍ ഒരാള്‍ വ്യക്തമാക്കി.

18-ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അരങ്ങേറുന്നത്. ഇരുടീമുകളും മത്സരത്തിനുള്ള 15 അംഗ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Next Story

Popular Stories