Top

തണ്ടറായി ഡാനിയല്‍ സാംസ്; സിഡ്‌നി തണ്ടേഴ്‌സിന് നാല് വിക്കറ്റ് ജയം

ബ്രിസ്ബന്‍ ഉയര്‍ത്തിയ 179 രണ്‍സ് വിജയലക്ഷ്യം തണ്ടേഴ്‌സ് ഏഴ് പന്ത് ബാക്കി നില്‍കെ മറികടന്നു.

14 Dec 2020 5:56 AM GMT

തണ്ടറായി ഡാനിയല്‍ സാംസ്; സിഡ്‌നി തണ്ടേഴ്‌സിന് നാല് വിക്കറ്റ് ജയം
X

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ ബ്രിസ്ബന്‍ ഹീറ്റ്‌സിനെതിരെ സിഡ്‌നി തണ്ടേഴ്‌സിന് നാല് വിക്കറ്റ് ജയം. ബ്രിസ്ബന്‍ ഉയര്‍ത്തിയ 179 രണ്‍സ് വിജയലക്ഷ്യം തണ്ടേഴ്‌സ് ഏഴ് പന്ത് ബാക്കി നില്‍കെ മറികടന്നു. 25 പന്തില്‍ 65 റണ്‍സ് നേടി ഡാനിയല്‍ സാംസിന്റെ വേടിക്കെട്ടാണ് ടീമിന് തുണയായത്. ബ്രിസ്ബനായി ജാക് വില്‍ഡര്‍മുത് മൂന്ന് വിക്കറ്റ് നേടി.

179 റണ്‍സ് പിന്തുടര്‍ന്ന സിഡ്‌നി തണ്ടേഴ്‌സിന് തുടക്കത്തില്‍ തന്നെ തിരച്ചടി നേരിടേണ്ടി വന്നു. ആദ്യ ഓവറില്‍ അലക്‌സ് ഹെയ്ല്‍സിനേയും, ഫെര്‍ഗൂസണേയും നഷ്ടമായി. മധ്യനിര സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. 80-5 എന്ന നിലയില്‍ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന തണ്ടേഴ്‌സ്.

ആറാമനായി ഇറങ്ങിയ ബെന്‍ കട്ടിങ്ങും ഡാനിയല്‍ സാംസും ചേര്‍ന്ന് കളി തിരച്ച് പിടിക്കുകയായിരുന്നു. ബെന്‍ കട്ടിങ് നിലയുറപ്പിച്ച് ബാറ്റ് ചെയ്തപ്പോള്‍ സാംസ് മറുവശത്ത് ബൗളര്‍മാരെ ശിക്ഷിച്ചു. അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ 24 റണ്‍സ്. നാല് സിക്‌സറുകള്‍ പറത്തി സാംസ് അനായാസം ലക്ഷ്യം കടന്നു.

ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബന്‍ ഹീറ്റിന് മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ മാക്‌സ് ബ്രയന്റിനും സാം ഹെയ്‌സ്ലെറ്റിനും സാധിച്ചു. പിന്നാലെ എത്തിയ നായകന്‍ ക്രിസ് ലീന്‍ തണ്ടേഴ്‌സിന്റ് ബൗളര്‍മാരെ പ്രഹരിച്ചു. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ലിന്‍ തന്റെ ഫോം തെളിയിക്കുകകൂടിയായിരുന്നു. 44 പന്തില്‍ 69 റണ്‍സെടുത്താണ് താരം പുറത്തായത്. മൂന്ന് ഫോറും അഞ്ച് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിലെ ഫോം തുടര്‍ന്ന ജാക് വില്‍ഡെര്‍മുത് 11 പന്തില്‍ 31 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറുകളിലെ വില്‍ഡര്‍മുതിന്റെ പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്.

Next Story

Popular Stories