Top

യൂറോ കപ്പില്‍ തിളങ്ങിയ ഇറ്റാലിയന്‍ യുവതാരത്തെ ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്; യുവന്റസിന് ‘ചെക്ക്’

ഇറ്റലിയുടെയും യുവന്റസിന്റെയും യുവമുന്നേറ്റ താരമായ ഫെഡ്രിക്കോ കിയേസയെ റാഞ്ചാന്‍ ലക്ഷ്യമിട്ട് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ കഴിഞ്ഞ ശേഷം താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ബയേണിന്റെ പുതിയ പരിശീലകനായ ജൂലിയന്‍ നഗെല്‍സ്മാന്‍ പറഞ്ഞു. യൂറോ കപ്പില്‍ മികച്ച പ്രകടനമായിരുന്നു കിയേസ കാഴ്ചവച്ചത്. പല നിര്‍ണായക മത്സരങ്ങളിലും പകരക്കരാനായി ഇറങങ്ങിയും ആദ്യ ഇലവനിലുമായി കിയേസ് സ്‌കോര്‍ ചെയ്തിരുന്നു. കിയേസയ്ക്ക് നല്ല വേഗതയും മികച്ച സ്‌കില്‍സുമാണെന്ന് നഗെല്‍സ്മാന്‍ പറഞ്ഞു. ”ഏറെക്കാലമായി അവനെ അറിയാം. നന്നായി ഡ്രിബിള്‍ ചെയ്തു […]

12 July 2021 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പില്‍ തിളങ്ങിയ ഇറ്റാലിയന്‍ യുവതാരത്തെ ലക്ഷ്യമിട്ട് ബയേണ്‍ മ്യൂണിക്ക്; യുവന്റസിന് ‘ചെക്ക്’
X

ഇറ്റലിയുടെയും യുവന്റസിന്റെയും യുവമുന്നേറ്റ താരമായ ഫെഡ്രിക്കോ കിയേസയെ റാഞ്ചാന്‍ ലക്ഷ്യമിട്ട് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ കഴിഞ്ഞ ശേഷം താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ബയേണിന്റെ പുതിയ പരിശീലകനായ ജൂലിയന്‍ നഗെല്‍സ്മാന്‍ പറഞ്ഞു.

യൂറോ കപ്പില്‍ മികച്ച പ്രകടനമായിരുന്നു കിയേസ കാഴ്ചവച്ചത്. പല നിര്‍ണായക മത്സരങ്ങളിലും പകരക്കരാനായി ഇറങങ്ങിയും ആദ്യ ഇലവനിലുമായി കിയേസ് സ്‌കോര്‍ ചെയ്തിരുന്നു.

കിയേസയ്ക്ക് നല്ല വേഗതയും മികച്ച സ്‌കില്‍സുമാണെന്ന് നഗെല്‍സ്മാന്‍ പറഞ്ഞു. ”ഏറെക്കാലമായി അവനെ അറിയാം. നന്നായി ഡ്രിബിള്‍ ചെയ്തു മുന്നേറാന്‍ കഴിവുള്ള താരമാണ്. കൂടാതെ മികച്ച ഫിനിഷറും. അവന്‍ ബയേണ്‍ നിരയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം, അതത്ര എളുപ്പമാകില്ലെന്നുറിയാം”- നഗെല്‍സ്മാന്‍ പറഞ്ഞു.

അതേസമയം കിയേസയെ സ്വന്തമാക്കുന്നതിനേക്കുറിച്ച് ആരും ചിന്തിക്കുകയേ വേണ്ടെന്നാണ് യുവന്റസിന്റെ പക്ഷം. ഒരു കാരണവശാലും താരത്തെ വില്‍ക്കില്ലെന്നും ഇനി ഒരുപക്ഷേ വില്‍ക്കേണ്ടി വരികയാണെങ്കില്‍ തന്നെ 100 മില്യണില്‍ കുറയാത്ത തുകയാണ് കിയേസയ്‌ക്കെന്നുമാണ് യുവന്റസിന്റെ പക്ഷം. കഴിഞ്ഞ സീസണില്‍ അവര്‍ക്കായി 46 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 11 അസിസ്റ്റുകളും നേടിയ താരമാണ് കിയേസ.

Next Story

Popular Stories