Top

ഖാദര്‍ ചെന്ന് കണ്ടു, മതേതരത്വം പറഞ്ഞു; ഒരു ഫൈസി തിരുത്തി

മുസ്ലീം ലീഗ് നേതാവും ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎന്‍എ ഖാദറിന്റെ ഗുരുവായുര്‍ സന്ദര്‍ശനത്തിനെതിരെയുള്ള വിമര്‍ശനം തിരുത്തി ബഷീര്‍ ഫൈസി ദേശമംഗലം. കെഎന്‍എ ഖാദര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റിദ്ധാരണജനകമായ കാര്യങ്ങളെകുറിച്ച് സംസാരിച്ചുവെന്നും ബഷീര്‍ ഫൈസി ദേശമംഗലം ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വാസപരമായ കാര്യങ്ങളില്‍ സൂക്ഷ്മത ഉണര്‍ത്തുക എന്ന ഒരു മുസ്ലിമിന്റെ ബാധ്യത ആണ് താന്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെഎന്‍എ ഖാദര്‍ ക്ഷേത്ര പ്രവേശനം നടത്തിയതില്‍ അദ്ദേഹം വിശദീകരണം നല്‍കണമെന്നും തിരുത്തണമെന്നുമായിരുന്നു ബഷീര്‍ […]

22 March 2021 1:58 AM GMT

ഖാദര്‍ ചെന്ന് കണ്ടു, മതേതരത്വം പറഞ്ഞു; ഒരു ഫൈസി തിരുത്തി
X

മുസ്ലീം ലീഗ് നേതാവും ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎന്‍എ ഖാദറിന്റെ ഗുരുവായുര്‍ സന്ദര്‍ശനത്തിനെതിരെയുള്ള വിമര്‍ശനം തിരുത്തി ബഷീര്‍ ഫൈസി ദേശമംഗലം. കെഎന്‍എ ഖാദര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റിദ്ധാരണജനകമായ കാര്യങ്ങളെകുറിച്ച് സംസാരിച്ചുവെന്നും ബഷീര്‍ ഫൈസി ദേശമംഗലം ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വാസപരമായ കാര്യങ്ങളില്‍ സൂക്ഷ്മത ഉണര്‍ത്തുക എന്ന ഒരു മുസ്ലിമിന്റെ ബാധ്യത ആണ് താന്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കെഎന്‍എ ഖാദര്‍ ക്ഷേത്ര പ്രവേശനം നടത്തിയതില്‍ അദ്ദേഹം വിശദീകരണം നല്‍കണമെന്നും തിരുത്തണമെന്നുമായിരുന്നു ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ആവശ്യം.

ബഷീര്‍ഫൈസി ദേശമംഗലത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കെ.എന്‍ എ ഖാദര്‍ സാഹിബ് വന്നു കണ്ടു.
വിശദമായി സംസാരിച്ചു.
തെറ്റിദ്ധാരണ ജനകമായ
കാര്യത്തെ കുറിച്ചു അദ്ദേഹം മനസ്സ് തുറന്നു.
മലപ്പുറം കോഡൂരിലെ അലവി മുസ്ലിയാരുടെ മകനായി പിറന്ന അദ്ദേഹം വിദ്യാര്‍ത്ഥി കാലം മുതല്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു
1970 മുതല്‍ 87 വരെ
CPI മലപ്പുറം ജില്ലാ സെക്രട്ടറി ആയിരുന്നു.
1987 ഇല്‍ ശരീഅത്ത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടാണ് അദ്ദേഹം മുസ്ലിം ലീഗില്‍ ചേരുന്നത്.
തികഞ്ഞ മത വിശ്വാസിയും, അതു പ്രാക്ടീസ് ചെയുന്ന ആളുമാണ്.
അതേ സമയം മറ്റു മത വിശ്വാസങ്ങളെ ബഹുമാനിക്കുകയും,
ഇന്‍ഡ്യയുടെ മതേതര മൂല്യങ്ങള്‍ നഷ്ടപ്പെടരുത്
എന്നു ആഗ്രഹിക്കുന്ന ആളാണ്.
മതത്തിന്റെ വിശ്വാസപരവും ആദര്‍ശ പരവുമായ നൈതിക മൂല്യങ്ങളെ നെഞ്ചു ചേര്‍ത്തു പിടിക്കുന്നതൊടൊപ്പം
മറ്റു മതങ്ങളുടെ വേദങ്ങളും ശ്രുതികളും ബൈബിളും ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുകയും
അപഗ്രദിക്കാറുമുണ്ട്.
ഏതു നാടിന്റെയും ചരിത്രപരവും,
ദാര്‍ശനികവുമായ പരിസരങ്ങള്‍ പ്രസംഗ മധ്യ വരാറുണ്ട്.
അത്തരമൊരു സന്ദര്‍ഭത്തിലാണ്
തെറ്റിദ്ധാരണ ജനകമായ
സാഹചര്യം ഉണ്ടായത്.
പണ്ഡിതന്മാര്‍ അതു ചൂണ്ടിക്കാണിച്ചതില്‍ അവരോട് അദ്ദേഹത്തിന് യാതൊരു എതിര്‍പ്പുമില്ല.
പണ്ഡിതന്റെ മകനായി ജനിച്ച അദ്ദേഹം ഞാനടക്കം അബ്ദുല്‍ ഹമീദ് ഫൈസി,
ഓണംപിള്ളി മുഹമ്മദ് ഫൈസി,
നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവരുടെ ഓര്‍മ്മപ്പെടുത്തല്‍ മനസ്സിലാകുകയും ചെയ്തു.
പ്രതികരണങ്ങള്‍ ഉണ്ടായ സാഹചര്യം അദ്ദേഹത്തെയും ബോധ്യപ്പെടുത്തി.
അദ്ദേഹത്തിന്
മതപരമായ അതിന്റെ
ഗൗരവം മനസ്സിലാവുകയും ചെയ്തു.
ബോധ്യപ്പെടുകയും ഉള്‍കൊള്ളൂകയും തിരുത്തുകയും ചെയ്യുക
എന്നത് നല്ല മനുഷ്യരുടെ ലക്ഷണമാണ്.
ബാക്കി അല്ലാഹുവും അദ്ദേഹവും തമ്മില്‍ ഉള്ളതാണ് അതില്‍ ഇടപെടാന്‍ നമുക് അവകാശമില്ല.
പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാണ് അദ്ദേഹം പിരിഞ്ഞത്.
വിശ്വാസി ആയതു കൊണ്ട് തന്നെയാണ് മറ്റു മത വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കുന്നത് എന്നതിന്റെ ഉദാഹരണമാണ്
ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി മലബാര്‍ ദേവസ്വം ബില്ലിന് വേണ്ടി നിയമസഭയില്‍ സംസാരിച്ചത്.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കണം.
സംസ്ഥാന ഹജ്ജ് കമ്മറ്റി, വഖഫ് ബോഡ് അംഗം, കൊണ്ടോട്ടി മോയീന്‍ കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍,
എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സി.എച്ച് റഷീദ് സാഹിബ്,
ജലീല്‍,അബ്ദുസ്സലാം,ഷാഹിദ്
അദ്ദേഹത്തിന്റെ മകന്‍
മുഹമ്മദ് ജൗഹര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വലിയ തിരക്കുള്ള സമയമായിട്ടും
വന്നു കണ്ടു കാര്യങ്ങള്‍ സംസാരിക്കാന്‍ കാണിച്ച മനസ്സിന് നന്ദി പറയുന്നു.
എന്റെയോ മറ്റുള്ളവരുടെയോ വ്യക്തിപമായ വിഷയം അല്ലാത്തത് കൊണ്ടാണ് പ്രതികരിച്ചത്.
വിശ്വാസപരമായ കാര്യങ്ങളില്‍ സൂക്ഷ്മത ഉണര്‍ത്തുക എന്ന ഒരു മുസ്ലിമിന്റെ ബാധ്യത ആണ് നിര്‍വഹിച്ചത്.
അതു അദ്ദേഹത്തിനും
ഉത്തരവദിത്വപെട്ടവര്‍ക്കും മനസ്സിലായി.
പ്രതികരണത്തിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും
അല്ലാതെയും
എന്നെ വിമര്‍ശിച്ചവരുടെ കാര്യം അല്ലാഹുവിനു വിടുന്നു.
കൂടുതല്‍ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞതില്‍ സന്തോഷമുള്ളതോടൊപ്പം,
അള്ളാഹു അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

കെ.എൻ എ ഖാദർ സാഹിബ് വന്നു കണ്ടു. വിശദമായി സംസാരിച്ചു. തെറ്റിദ്ധാരണ ജനകമായ കാര്യത്തെ കുറിച്ചു അദ്ദേഹം മനസ്സ്…

Posted by Basheerfaizy Deshamangalam on Sunday, 21 March 2021

കെഎന്‍എ ഖാദറിനെ വിമര്‍ശിച്ച് ബഷീര്‍ഫൈസി ദേശമംഗലത്തിന്റെ പ്രതികരണം

ഒരു മുസ്ലിം വിശ്വാസി
ഏതു പരിതഃസ്ഥിതിയിലും ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നാണ് തൗഹീദും,ശിര്‍ക്ക് വന്നു ചേരാത്ത ആദര്‍ശവും
മുസ്ലിം എന്ന സ്വത്വ ബോധവും.
KNA ഖാദറിന്റെതായി ക്ഷേത്ര നടയില്‍ നിന്നു പ്രചരിക്കുന്ന വാക്കുകളും,പ്രവര്‍ത്തികളും തിരുത്തപ്പെടേണ്ടതാണ്.
അദ്ദേഹത്തിന്റെ ഉള്ളിലെ ഈമാനും,ആദര്‍ശവും ചോദ്യം ചെയ്യുന്നില്ല.
പക്ഷെ പ്രഥമ ദൃഷ്ട്യാ ആ കാഴ്ചകള്‍ അംഗീകരിക്കാനാവില്ല.
നല്ല ഉള്‍ക്കാഴ്ചയും ബോധവുമുള്ള അദ്ദേഹം അടിയന്തിരമായി തിരുത്തുകയും
വിശദീകരണം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
മുന്‍പ് മന്ത്രി കെ.ടി ജലീല്‍ നിന്നും ഇത്തരം വാക്കുകള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്.
ആദര്‍ശ വിഷയങ്ങളില്‍ ഏതു പാര്‍ട്ടിയെന്നോ,
ഏതു സാഹചര്യം എന്നോ പരിഗണിക്കാന്‍ കഴിയില്ല.
ബശീര്‍ ഫൈസി ദേശമംഗലം

ഒരു മുസ്ലിം വിശ്വാസി ഏതു പരിതഃസ്ഥിതിയിലും ഉയർത്തിപ്പിടിക്കേണ്ട ഒന്നാണ് തൗഹീദും,ശിർക്ക് വന്നു ചേരാത്ത ആദർശവും മുസ്ലിം…

Posted by Basheerfaizy Deshamangalam on Tuesday, 16 March 2021

ഗുരുവായൂര്‍ നടയിലെത്തി കാണിക്കയിട്ട് കൊണ്ടായിരുന്നു കെഎന്‍എ ഖാദര്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരം ആരംഭിച്ചത്. അദ്ദേഹം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിലെത്തി ചെരുപ്പഴിച്ച് വെച്ച് തൊഴുത് കാണിക്കയര്‍പ്പിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക സ്തൂപത്തിലെത്തി പൂഷ്പാര്‍ച്ചനയും നടത്തുകയുണ്ടായി. ഗുരുവായൂരപ്പന്‍ തന്റെ മനസ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍ പൊതി ഭഗവാന്‍ കാണാതിരിക്കില്ലെന്നുമായിരുന്നു ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കെഎന്‍എ ഖാദര്‍ പ്രതികരിച്ചത്.

‘ഗുരുവായൂരില്‍ എല്ലാ വിശ്വാസികളും വിശ്വാസം ഇല്ലാത്തവരുമെല്ലാം എനിക്ക് വോട്ട് ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ഭഗവാന്‍ ഗുരുവായൂരപ്പന്‍ തങ്ങളുടെ മനസ് കാണും. അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട്. രാഷ്ട്രീയ കുചേലന്റെ അവില്‍ പൊതി ഭഗവാന്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്.’ കെഎന്‍എ ഖാദര്‍ പറഞ്ഞു.

ഇതിന് പുറമേ കെഎന്‍എ ഖാദറിന് മല്‍സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് ക്ഷേത്ര ജീവനക്കാരായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കമ്മിറ്റിയാണ് പണം നല്‍കിയത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.

വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദര്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം ഒഴിഞ്ഞപ്പോള്‍ വേങ്ങരയില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ കുഞ്ഞാലിക്കുട്ടി എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുകയാണ്. തുടര്‍ന്നാണ് വേങ്ങര മണ്ഡലം കെഎന്‍എ ഖാദര്‍ ഒഴിഞ്ഞതും ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയായതും. കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍.

Next Story