Top

കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടന്‍

കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായേക്കും. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയായിരിക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയുമെന്ന് സൂചന നല്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബസവരാജ് ബൊമ്മെയും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ്. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ ബസവരാജ് ബൊമ്മെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിട്ടു നില്ക്കുന്നത്. ഇന്ന് തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗം തുടരുകയാണ്. തുടര്‍ന്ന് […]

27 July 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടന്‍
X

കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായേക്കും. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയായിരിക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയുമെന്ന് സൂചന നല്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ബസവരാജ് ബൊമ്മെയും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ്. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ ബസവരാജ് ബൊമ്മെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിട്ടു നില്ക്കുന്നത്.

ഇന്ന് തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗം തുടരുകയാണ്. തുടര്‍ന്ന് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡും ചേരും. ഇതില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് അവസാന തീരുമാനം കൈക്കൊള്ളുമെന്നും ബസവരാജ് ബൊമ്മൈ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ബസവരാജ് 2008ലാണ് ബി ജെ പിയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയാവും കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയുമെന്നാണ് ബസവരാജിന്റെ വരവോടെ വ്യക്തമാകുന്നത്.

കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. അതിനിടെ ഇക്കാര്യത്തില്‍ വിയോജിപ്പുള്ള പാര്‍ട്ടി എം എല്‍ എമാര്‍ മറ്റുസമുദായങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് നിര്‍ദേശം കേന്ദ്രനേതൃത്തിന്റെ മുന്‍പില്‍ വെച്ചതായാണ് അറിയുന്നത്.

Next Story