Top

വിംബിള്‍ഡണില്‍ പ്ലിസ്‌കോവയെ നേരിടാന്‍ ബാര്‍ട്ടി പോരാട്ടം; 41 വര്‍ഷത്തിനു ശേഷം ഫൈനല്‍ കളിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം

വിംബിള്‍ ടെന്നീസിന്റെ വനിതാ വിഭാഗം ഫൈനല്‍ ലൈനപ്പായി. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവില്‍ എട്ടാം സീഡുമായ കരോളിന പ്ലിസ്‌കോവയും ഒന്നാം സീഡ് ഓസ്‌ട്രേലിയയുടെ ആഷ് ബാര്‍ട്ടിയുമാണ് വനിതാ വിഭാഗം കിരീടത്തിനായി ഏറ്റുമുട്ടുന്നത്. മുന്‍ ജേതാവ് എയ്ഞ്ചല കെര്‍ബറിനെ തോല്‍പിച്ചാണ് ബാര്‍ട്ടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 6-3, 7-6 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ ജയം. 1980-ന് ശേഷം വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. അതേസമയം രണ്ടാം സീഡും ആര്യന […]

8 July 2021 11:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിംബിള്‍ഡണില്‍ പ്ലിസ്‌കോവയെ നേരിടാന്‍ ബാര്‍ട്ടി പോരാട്ടം; 41 വര്‍ഷത്തിനു ശേഷം ഫൈനല്‍ കളിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരം
X

വിംബിള്‍ ടെന്നീസിന്റെ വനിതാ വിഭാഗം ഫൈനല്‍ ലൈനപ്പായി. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവില്‍ എട്ടാം സീഡുമായ കരോളിന പ്ലിസ്‌കോവയും ഒന്നാം സീഡ് ഓസ്‌ട്രേലിയയുടെ ആഷ് ബാര്‍ട്ടിയുമാണ് വനിതാ വിഭാഗം കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

മുന്‍ ജേതാവ് എയ്ഞ്ചല കെര്‍ബറിനെ തോല്‍പിച്ചാണ് ബാര്‍ട്ടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 6-3, 7-6 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ ജയം. 1980-ന് ശേഷം വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമാണ് ബാര്‍ട്ടി.

അതേസമയം രണ്ടാം സീഡും ആര്യന സബലെങ്കയെ തോല്‍പിച്ചാണ് പ്ലിസ്‌കോവ ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ചെക്ക് താരം വിജയം കണ്ടെത്തിയത്. 5-7, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് പ്ലിസ്‌കോവ ഒരു സെറ്റ് കൈവിടുന്നത്.

അതേസമയം പുരുഷവിഭാഗം സെമിയില്‍ ഇന്നു ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ജേതാവുമായ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് കാനാഡയുടെ യുവ താരം ഡെനിസ് ഷപോവാലോവിനെ നേരിടും. അഞ്ചു തവണ ഇവിടെ കിരീടം നേടിയിട്ടുള്ള ജോക്കോവിച്ച് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഓപ്പണ്‍ ടെന്നീസിന്റെ കാലഘട്ടത്തില്‍ എട്ടു കിവീടം നേടിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ജോക്കോവിച്ചിനു മുന്നിലുള്ളത്.

Next Story

Popular Stories