Top

ലാഭവിഹിതം കുറച്ചു; സംസ്ഥാനത്ത് ബാറുകള്‍ ഇന്ന് മുതല്‍ അടച്ചിടും

സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ബെവ്‌കോയിന് നല്‍കുന്ന അതേമാര്‍ജിനില്‍ ബാറുകള്‍ക്കും മദ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് 8 ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചപ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകള്‍ ഉള്‍പ്പെടുന്ന ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ […]

20 Jun 2021 9:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാഭവിഹിതം കുറച്ചു; സംസ്ഥാനത്ത് ബാറുകള്‍ ഇന്ന് മുതല്‍ അടച്ചിടും
X

സംസ്ഥാനത്ത് ബാറുകള്‍ ഇന്നു മുതല്‍ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ബെവ്‌കോയിന് നല്‍കുന്ന അതേമാര്‍ജിനില്‍ ബാറുകള്‍ക്കും മദ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

കണ്‍സ്യൂമര്‍ ഫെഡിന്റേത് 8 ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചപ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകള്‍ ഉള്‍പ്പെടുന്ന ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

പരിഹാരം ഉണ്ടാവുന്നതു വരെ ബാറുകള്‍ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം. മദ്യത്തിന്റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Next Story