Top

മദ്യശാലകളില്‍ തിരക്ക് കുറയും; നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായ നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാറുകളിലും മദ്യവില്‍പ്പന പുനഃരാരംഭിച്ച സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലെ തിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മദ്യ വില്‍പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യവും ഹൈക്കോടതി മുന്നോട്ടുവെച്ചു. പ്രധാന പാതയോരങ്ങളില്‍ മദ്യ വില്‍പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. […]

13 July 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യശാലകളില്‍ തിരക്ക് കുറയും; നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായ നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബാറുകളിലും മദ്യവില്‍പ്പന പുനഃരാരംഭിച്ച സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിലെ തിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മദ്യ വില്‍പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യവും ഹൈക്കോടതി മുന്നോട്ടുവെച്ചു. പ്രധാന പാതയോരങ്ങളില്‍ മദ്യ വില്‍പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിവാഹം പോലുള്ള ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കെ മദ്യശാലകള്‍ക്ക് മുന്നിലെ കൂട്ടിയിടി എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് മറുപടി നല്‍കവെയാണ് തിരക്ക് കുറയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ALSO READ: വാക്‌സിന്‍ ചലഞ്ചില്‍ നിര്‍ബന്ധിത പിരിവ് പാടില്ല; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പണം തിരികെ നല്‍കണമെന്ന് ഹൈക്കോടതി

വെയര്‍ ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബാറുകള്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരുന്ന സാഹചര്യം ബെവ്‌കോയ്ക്ക് മുന്നിലെ തിരക്കിന് കാരണമായിരുന്നു. ഇതേതുടര്‍ന്ന് 25 ശതമാനമായി ഉയര്‍ത്തിയ വെയര്‍ഹൗസ് ചാര്‍ജ് 13 ശതമാനമാക്കി കുറയ്ക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ബാറുകളില്‍ മദ്യം വില്‍ക്കുമെന്ന് ബാറുടമകളും അറിയിച്ചു. ഇതോടെയാണ് ബിവറേജിന് മുന്നിലെ തിരക്കിന് സര്‍ക്കാര്‍ പരിഹാരം കണ്ടതായി കോടതിയെ അറിയിച്ചത്.

ALSO READ: കൊതുകിനെ തുരത്താം ഒപ്പം സിക്കയേയും ഡെങ്കിയേയും; സിക്ക വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്

Next Story