തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി; ബാറുകളില്‍ മദ്യവില്‍പ്പന ഇന്നുമുതല്‍
തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി ബാറുകളില്‍ മദ്യ വില്‍പ്പന ഇന്നുമുതല്‍ ആരംഭിക്കും. ലാഭവിഹിതം സംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നിലപാട് സ്വീകരിച്ചതോടെയാണ് ബാറുടമകള്‍ മദ്യവില്‍പ്പന തുടങ്ങുമെന്ന് അറിയിച്ചത്. 25 ശതമാനമായി ഉയര്‍ത്തിയ വെയര്‍ ഹൗസ് ചാര്‍ജ്ജ് 13 ശതമാനത്തിലേക്ക് കുറയ്ക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനഃരാരംഭിക്കുന്നത്. നേരത്തെ എട്ട് ശതമാനമായിരുന്ന വെയര്‍ഹൗസ് ലാഭവിഹിതം 25 ശതമാനമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ബാറുകളില്‍ മദ്യം വില്‍ക്കില്ലെന്ന് ബാറുടമകള്‍ നിലപാടെടുത്തത്. തുടര്‍ന്ന് വൈനും ബിയറും മാത്രമായിരുന്നു ബാറുകളില്‍ […]
9 July 2021 12:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി ബാറുകളില്‍ മദ്യ വില്‍പ്പന ഇന്നുമുതല്‍ ആരംഭിക്കും. ലാഭവിഹിതം സംബന്ധിച്ച് നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നിലപാട് സ്വീകരിച്ചതോടെയാണ് ബാറുടമകള്‍ മദ്യവില്‍പ്പന തുടങ്ങുമെന്ന് അറിയിച്ചത്. 25 ശതമാനമായി ഉയര്‍ത്തിയ വെയര്‍ ഹൗസ് ചാര്‍ജ്ജ് 13 ശതമാനത്തിലേക്ക് കുറയ്ക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നു മുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനഃരാരംഭിക്കുന്നത്.
നേരത്തെ എട്ട് ശതമാനമായിരുന്ന വെയര്‍ഹൗസ് ലാഭവിഹിതം 25 ശതമാനമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ബാറുകളില്‍ മദ്യം വില്‍ക്കില്ലെന്ന് ബാറുടമകള്‍ നിലപാടെടുത്തത്. തുടര്‍ന്ന് വൈനും ബിയറും മാത്രമായിരുന്നു ബാറുകളില്‍ വിതരണം ചെയ്തിരുന്നത്. വെയര്‍ഹൗസ് വിഹിതം 13 ലേക്ക് കുറയ്ക്കാമെന്ന് ഉടമകളെ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നുമുതല്‍ വില്‍പ്പന ആരംഭിക്കുമെന്ന് ബാറുടമകള്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാറില്‍ നിന്നും പാഴ്സല്‍ സൗകര്യം മാത്രമാണ് നിലവില്‍ അനുവദിക്കുന്നത്. ബാറുകളില്‍ മദ്യവില്‍പ്പന ആരംഭിക്കുമ്പോള്‍ ബിവറേജിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ALSO READ: സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ; രോഗ ബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരും
അതേസമയം, കണ്‍സ്യൂമര്‍ ഫെഡും ഇന്ന് മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ബെവ്കോ ഔട്ട്ലെറ്റുകള് വഴി മാത്രമാണ് മദ്യവില്‍പ്പന നടത്തുന്നത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വിവാഹ ചടങ്ങുകല്ക്കും മറ്റും 20 പേര് പങ്കെടുക്കുമ്പോള്‍ ബിവറേജിന് മുന്നില്‍ കുട്ടിയിടിയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ എന്നുവേണം മനസ്സിലാക്കാന്‍.