Top

കൈവിട്ട കീരീടം തിരികെ പിടിക്കാന്‍ തമിഴ്‌നാട്; സയിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍മാരെ ഇന്നറിയാം

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലില്‍ ബറോഡയും തമിഴ്‌നാടും ഏറ്റുമുട്ടും. വൈകീട്ട് എഴിനാണ് മത്സരം. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും, വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയും ഇല്ലാതെയാണ് ബറോഡ ഇന്നിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കിരീടത്തിന് തൊട്ടരികെ തിരിച്ചടിയേറ്റ ദിനേഷ് കാര്‍ത്തിക്കിനും കൂട്ടര്‍ക്കും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് വിജയിക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. ഒരു […]

31 Jan 2021 2:17 AM GMT

കൈവിട്ട കീരീടം തിരികെ പിടിക്കാന്‍ തമിഴ്‌നാട്; സയിദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യന്‍മാരെ ഇന്നറിയാം
X

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലില്‍ ബറോഡയും തമിഴ്‌നാടും ഏറ്റുമുട്ടും. വൈകീട്ട് എഴിനാണ് മത്സരം. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും, വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയും ഇല്ലാതെയാണ് ബറോഡ ഇന്നിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം കിരീടത്തിന് തൊട്ടരികെ തിരിച്ചടിയേറ്റ ദിനേഷ് കാര്‍ത്തിക്കിനും കൂട്ടര്‍ക്കും ഇത് അഭിമാന പോരാട്ടമാണ്.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് വിജയിക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. ഒരു റണ്‍സിന് കര്‍ണാടക തമിഴ്‌നാടിന് അര്‍ഹിച്ച വിജയം തട്ടിപ്പറിച്ചു. എന്നാല്‍ ഇത്തവണ കിരീട നേട്ടത്തില്‍ കുറച്ചൊന്നും തങ്ങളെ തൃപ്തരാക്കില്ലെന്ന് തമിഴ്‌നാട് നായകന്‍ ദിനേഷ് കാര്‍ത്തിക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഫോമിലുള്ള സ്പിന്നര്‍ സായികിഷോര്‍ ആണ് ഇത്തവണ തമിഴ്‌നാടിന്റെ തുറുപ്പുചീട്ട്.

രാജസ്ഥാനെതിരായ സെമിയില്‍ ആധികാരിക വിജയം

രാജസ്ഥാനെതിരെ ആധികാരികമായ വിജയമാണ് തമിഴ്‌നാട് സ്വന്തമാക്കിയത്. 89 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് വിജയശില്‍പ്പി. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ മനേറിയ(32 പന്തില്‍ 51) മാത്രമാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. എ. ഗുപ്ത 35 പന്തില്‍ 45 റണ്‍സെടുത്തു. തമിഴ്‌നാടിന് വേണ്ട് എം മുഹമ്മദ് നാല് വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് നേടിയ സായി കിഷോറും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ തമിഴ്‌നാടിന് ഓപ്പണര്‍ ഹരി നിഷാദിനെ വേഗം നഷ്ടമായി. പിന്നാലെ ബാബ അപര്‍ജിത്തും പുറത്തായതോടെ ടീം പ്രതിസന്ധിയിലാവുമെന്ന് തോന്നിച്ചു. എന്നാല്‍ 54 പന്തില്‍ 89 റണ്‍സുമായി അരുണ്‍ കാര്‍ത്തിക് രക്ഷകനായി. ഫിനിഷര്‍ റോളിലെത്തിയ ദിനേശ് കാര്‍ത്തിക് പുറത്താവാതെ 26 റണ്‍സും നേടി.

പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ബറോഡ

താരതമ്യേന കുറഞ്ഞ സ്‌കോറായ 160 റണ്‍സ് പ്രതിരോധിച്ചാണ് ബറോഡ രണ്ടാം സെമിയില്‍ പഞ്ചാബിനെ മറികടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ നായകന്‍ കേദാര്‍ ദേവ്ധറിന്റെ അര്‍ധസെഞ്ച്വറിയുടെ (49 പന്തില്‍ 64) ബലത്തിലാണ് 160 റണ്‍ അടിച്ചെടുത്തത്. മധ്യനിരയില്‍ കാര്‍ത്തിക് കാകേഡയും (41 പന്തില്‍ 53) തകര്‍ത്തടിച്ചു.

മറുപടി ബാറ്റിഗ് തകര്‍ച്ചയോടെ തുടങ്ങിയ പഞ്ചാബിന് 135 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഗുര്‍ക്രീയാത് സിംഗ്(37 പന്തില്‍ 39), നായകന്‍ മന്‍ദീപ് സിംഗ്(24 പന്തില്‍ 42) എന്നിവര്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ മികച്ച് നിന്നത്. മറ്റുള്ളവരെല്ലാം വേഗം കൂടാരം കയറി. 3 വിക്കറ്റ് നേടിയ ലുക്മാന്‍ മെരിവാല, രണ്ട് വിക്കര്‌റ് നേടിയ നിനാദ് റാത്വ എന്നിവരാണ് പഞ്ചാബിന്റെ വിജയശില്‍പ്പികള്‍.

Next Story

Popular Stories