‘അവര്‍ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു, എന്റെ മകന് ഇന്തോ-ചൈന അതിര്‍ത്തിയിലെ ജവാനാണ്’; സമരം ചെയ്യുന്ന കര്ഷകന്
ഡല്‍ഹിയില്‍ കര്‍ഷകപ്രക്ഷോഭം നടത്തുന്നവരെ ഭീകരവാദികളെന്നും ദേശവിരുദ്ധരെന്നും വിശേഷിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത്. കര്‍ത്താര്‍ സിംഗ് എന്ന കര്ഷകനൊപ്പമുള്ള ചിത്രം ട്വിറ്റ് ചെയ്തുകൊണ്ടാണ് ബര്‍ഖാ ദത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ മകന് സൈന്യത്തിലാണ്. ഇപ്പോള്‍ ചൈനാ അതിര്‍ത്തിയില്‍ രാജ്യത്തിനായി കാവല്‍ നില്ക്കുന്നു. എന്നിട്ടും അവരെ ഭീകരരെന്നാണ് വിളിക്കുന്നതെന്ന് ബര്‍ഖാ ദത്ത് ചൂണ്ടിക്കാണിക്കുന്നു. ”എന്റെ മകന് ഇന്തോ-ചൈന അതിര്‍ത്തിയിലെ ജവാനാണ്. എങ്കിലും അവര്‍ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു.” സമരം നടത്തുന്നവരെ വളരെ മോശമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. നടി കങ്കണയടക്കമുള്ളവരും […]

ഡല്‍ഹിയില്‍ കര്‍ഷകപ്രക്ഷോഭം നടത്തുന്നവരെ ഭീകരവാദികളെന്നും ദേശവിരുദ്ധരെന്നും വിശേഷിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത്.
കര്‍ത്താര്‍ സിംഗ് എന്ന കര്ഷകനൊപ്പമുള്ള ചിത്രം ട്വിറ്റ് ചെയ്തുകൊണ്ടാണ് ബര്‍ഖാ ദത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ മകന് സൈന്യത്തിലാണ്. ഇപ്പോള്‍ ചൈനാ അതിര്‍ത്തിയില്‍ രാജ്യത്തിനായി കാവല്‍ നില്ക്കുന്നു. എന്നിട്ടും അവരെ ഭീകരരെന്നാണ് വിളിക്കുന്നതെന്ന് ബര്‍ഖാ ദത്ത് ചൂണ്ടിക്കാണിക്കുന്നു.
”എന്റെ മകന് ഇന്തോ-ചൈന അതിര്‍ത്തിയിലെ ജവാനാണ്. എങ്കിലും അവര്‍ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നു.”
സമരം നടത്തുന്നവരെ വളരെ മോശമായാണ് ചിലര്‍ ചിത്രീകരിക്കുന്നത്. നടി കങ്കണയടക്കമുള്ളവരും കര്‍ഷകരെ ദേശവിരുദ്ധരെന്നാണ് വിശേഷിപ്പിച്ചത്.
കര്‍ഷകരുടെ വേഷം കെട്ടി നടക്കുന്ന ചിലരോട് പുച്ഛം തോന്നുന്നെന്നും, ഇവരെല്ലാം ദേശ വിരുദ്ധരാണെന്നും മറ്റൊരു ഷഹീന് ബാഗിനുള്ള പുറപ്പാടാണെന്നുമായിരുന്നു കങ്കണ ട്വിറ്ററില്‍ പരാമര്‍ശിച്ചത്.