Top

വെനാള്‍ഡത്തിനു പകരം പെല്ലെഗ്രിനിയെ എത്തിക്കാന്‍ ബാഴ്‌സ; ഡൊണ്ണാരുമ്മയെയും പി.എസ്.ജി. റാഞ്ചി

പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങള്‍ നോക്കിവച്ച താരങ്ങളെ പി.എസ്.ജി. റാഞ്ചിയപ്പോള്‍ പകരക്കാരെ തേടി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. ലിവര്‍പൂളിന്റെ ഡച്ച് താരം ജോര്‍ജിനിയോ വെനാള്‍ഡത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ കരുക്കള്‍ നീക്കിയത്. ബാഴ്‌സയുമായി കരാര്‍ ഏറെക്കുറേ ഉറപ്പാക്കിയ താരത്തെ ഇരട്ടിവില നല്‍കി പി.എസ്.ജി. സ്വന്തമാക്കുകയായിരുന്നു. ഇതോടെ മധ്യനിരയിലേക്കു മറ്റൊരാളെ തേടുകയാണ് ബാഴ്‌സ. ഇറ്റാലിയന്‍ സീരി എ ക്ലബ് എ.എസ്. റോമയുടെ ലോറന്‍സോ പെല്ലെഗ്രിനിയൊണ് ബാഴ്‌സ നോട്ടമിടുന്നത്. 25-കാരനായ പെല്ലെഗ്രിനിയ്ക്ക് 2022 ജൂണ്‍ വരെ റോമയുമായി കരാറുണ്ട്. താരത്തെ ഇപ്പോള്‍ സ്വന്തമാക്കാന്‍ […]

8 Jun 2021 12:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെനാള്‍ഡത്തിനു പകരം പെല്ലെഗ്രിനിയെ എത്തിക്കാന്‍ ബാഴ്‌സ; ഡൊണ്ണാരുമ്മയെയും പി.എസ്.ജി. റാഞ്ചി
X

പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങള്‍ നോക്കിവച്ച താരങ്ങളെ പി.എസ്.ജി. റാഞ്ചിയപ്പോള്‍ പകരക്കാരെ തേടി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. ലിവര്‍പൂളിന്റെ ഡച്ച് താരം ജോര്‍ജിനിയോ വെനാള്‍ഡത്തെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ കരുക്കള്‍ നീക്കിയത്.

ബാഴ്‌സയുമായി കരാര്‍ ഏറെക്കുറേ ഉറപ്പാക്കിയ താരത്തെ ഇരട്ടിവില നല്‍കി പി.എസ്.ജി. സ്വന്തമാക്കുകയായിരുന്നു. ഇതോടെ മധ്യനിരയിലേക്കു മറ്റൊരാളെ തേടുകയാണ് ബാഴ്‌സ. ഇറ്റാലിയന്‍ സീരി എ ക്ലബ് എ.എസ്. റോമയുടെ ലോറന്‍സോ പെല്ലെഗ്രിനിയൊണ് ബാഴ്‌സ നോട്ടമിടുന്നത്.

25-കാരനായ പെല്ലെഗ്രിനിയ്ക്ക് 2022 ജൂണ്‍ വരെ റോമയുമായി കരാറുണ്ട്. താരത്തെ ഇപ്പോള്‍ സ്വന്തമാക്കാന്‍ റിലീസ് ക്ലോസായി 30 മില്യണ്‍ യൂറോയാണ് ബാഴ്‌സ നല്‍കേണ്ടത്. ട്രാന്‍സ്ഫര്‍ സംബന്ധിച്ച് റോമയുമായി ആദ്യഘട്ട ചര്‍ച്ചകള്‍ ബാഴ്‌സ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വെനാള്‍ഡത്തിനു പിന്നാലെ ബാഴ്‌സ നോട്ടമിട്ട മറ്റൊരു താരത്തെക്കൂടി പി.എസ്.ജി. സ്വന്തമാക്കി. എ.സി. മിലാന്റെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഗ്യാന്‍ ല്യൂയിജി ഡൊണ്ണാരുമ്മയെയാണ് പി.എസ്.ജി. റാഞ്ചിയത്. അഞ്ചു വര്‍ഷത്തെ കരാറിലാണ് ഇറ്റാലിയന്‍ താരത്തെ ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്.

പ്രതിവര്‍ഷം 12 മില്യണ്‍ യൂറോയാണ് ഡൊണ്ണാരുമ്മയ്ക്ക് പി.എസ്.ജി. വാഗ്ദാനം ചെയ്യുന്നത്. എട്ടു മില്യണ്‍ ആയിരുന്നു ബാഴ്‌സ ഓഫര്‍ ചെയ്തത്. ഇറ്റാലിയന്‍ താരം പി.എസ്.ജിയുടെ ഓഫര്‍ സ്വീകരിച്ചതായും ഔദ്യോഗികമായി ഉടന്‍ തന്നെ കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടുണ്ട്.

എ.സി. മിലാന്‍ താരമായിരുന്ന ഡൊണ്ണാരുമ്മയുടെ കരാര്‍ ഇക്കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ഡൊണ്ണാരുമ്മയ്ക്കു പകരം ഫ്രഞ്ച് താരം മൈക്ക് മൈഗ്നനെയാണ് മിലാന്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയുടെ താരമായിരുന്നു മൈഗ്നന്‍.

Next Story

Popular Stories