Top

ലാപോര്‍ട്ട ‘പണി’ തുടരുന്നു; ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പുറത്ത്, വേറെയും ‘തലകള്‍’ ഉരുളുമെന്ന് സൂചന

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം യുവാന്‍ ലാപോര്‍ട്ടയുടെ പരിഷ്‌കാരങ്ങള്‍ തുടരുന്നു. ക്ലബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറെയാണ് ലാപോര്‍ട്ട ഇപ്പോള്‍ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ജോസെഫ് ബര്‍തേമ്യുവുമായി അടുത്ത ബന്ധമുണ്ടെന്നു പറയപ്പെടുന്ന സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഗില്ലെര്‍മോ അമോറിനാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ബാഴ്‌സയുടെ മുന്‍ താരവും 11 വര്‍ഷമായി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പദവി വഹിക്കുന്നയാളുമാണ് ഗില്ലെര്‍മോ. 1988 മുതല്‍ 1998 വരെ ബാഴ്‌സയ്ക്കായി ബൂട്ടികെട്ടിയ ഗില്ലെര്‍മോ ബ്ലോഗ്രന ജഴ്‌സിയില്‍ 300-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. […]

12 Jun 2021 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാപോര്‍ട്ട ‘പണി’ തുടരുന്നു; ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പുറത്ത്, വേറെയും ‘തലകള്‍’ ഉരുളുമെന്ന് സൂചന
X

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം യുവാന്‍ ലാപോര്‍ട്ടയുടെ പരിഷ്‌കാരങ്ങള്‍ തുടരുന്നു. ക്ലബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറെയാണ് ലാപോര്‍ട്ട ഇപ്പോള്‍ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ജോസെഫ് ബര്‍തേമ്യുവുമായി അടുത്ത ബന്ധമുണ്ടെന്നു പറയപ്പെടുന്ന സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഗില്ലെര്‍മോ അമോറിനാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ബാഴ്‌സയുടെ മുന്‍ താരവും 11 വര്‍ഷമായി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പദവി വഹിക്കുന്നയാളുമാണ് ഗില്ലെര്‍മോ.

1988 മുതല്‍ 1998 വരെ ബാഴ്‌സയ്ക്കായി ബൂട്ടികെട്ടിയ ഗില്ലെര്‍മോ ബ്ലോഗ്രന ജഴ്‌സിയില്‍ 300-ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സയ്‌ക്കൊപ്പം താരമെന്ന നിലയില്‍ അഞ്ചു ലീഗ് കിരീടങ്ങളും 1992-ലെ ഐക്കോണിക്ക് യൂറോപ്യന്‍ കപ്പും നേടിയിട്ടുണ്ട്.

2003-ലാണ് അമോര്‍ ഫുട്‌ളബോളില്‍ നിന്നു വിരമിച്ചത്. പിന്നീട് 2007-ല്‍ ബാഴ്‌സയില്‍ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തേമ്യുവിന്റെ അടുത്ത അനുയായിയാണ് അമോര്‍ എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബര്‍തേമ്യു നടത്തിയ പരിഷ്‌കാരങ്ങള്‍ പലതും ലാപോര്‍ട്ട റദ്ദാക്കുകയാണ്. കഴിഞ്ഞു രണ്ടു സീസണുകളിലായി ബാഴ്‌സ തുടര്‍ന്നു വന്ന ട്രാന്‍സ്ഫര്‍ നയം മാറ്റിയതാണ് ഏറെ ശ്രദ്ധേയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സയ്ക്കായി ഇതിനകം സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ ലാപ്പോര്‍ട്ടെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമില്‍ എത്തിച്ചിരുന്നു.

ബര്‍തേമ്യുവിന്റെ കാലഘട്ടത്തില്‍ സ്വന്തമാക്കിയ ചില താരങ്ങളെയും ഒഴിവാക്കുന്നത് സംബന്ധിച്ച് ലാപോര്‍ട്ടെ ആലോചനയിലാണെന്നു സൂചനയുണ്ട്. ഫ്രഞ്ച് താരം ഒസ്മാനെ ഡെംപ്‌ലെ, ഇറ്റാലിയന്‍ താരം മിറാലെം യാനിക്ക് എന്നിവരാണ് ഇതില്‍ പ്രമുഖര്‍.

Next Story

Popular Stories