Top

മെസിയേക്കാള്‍ വലുതായി ബാഴ്‌സയ്ക്ക് ഒന്നുമില്ല; ഇതിഹാസത്തിനു വേണ്ടി രണ്ടു സഹതാരങ്ങളെ ഒഴിവാക്കുന്നു

ലയണല്‍ മെസി ഇല്ലാത്ത ബാഴ്‌സലോണ ടീമിനെ ആരാധകര്‍ക്ക് നിലവില്‍ ചിന്തിക്കാനാകില്ല. അതുപോലെ തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിനും. ഇതിഹാസ താരത്തെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ ബാഴ്‌സ കിണഞ്ഞു പരിശ്രമിക്കുന്നതും അതുകൊണ്ടു തന്നെയാണ്. ബാഴ്‌സയില്‍ തുടങ്ങിയ കരിയര്‍ അവിടെ തന്നെ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചയാളാണ് മെസി. എന്നാല്‍ മുന്‍ പ്രസിഡന്റ് ജോസെപ് ബര്‍ത്യേമുവിന്റെ നയങ്ങളോട് യോജിക്കാനാകാതെ കഴിഞ്ഞ സീസണിന്റെ ആദ്യമാണ് മെസി ക്ലബ് വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. പിന്നീട് ബര്‍തേമ്യു മാറി ജോണ്‍ ലാപ്പോര്‍ട്ട പ്രസിഡന്റായി വന്നതോടെ മെസി ക്ലബില്‍ തുടരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. […]

5 July 2021 12:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസിയേക്കാള്‍ വലുതായി ബാഴ്‌സയ്ക്ക് ഒന്നുമില്ല; ഇതിഹാസത്തിനു വേണ്ടി രണ്ടു സഹതാരങ്ങളെ ഒഴിവാക്കുന്നു
X

ലയണല്‍ മെസി ഇല്ലാത്ത ബാഴ്‌സലോണ ടീമിനെ ആരാധകര്‍ക്ക് നിലവില്‍ ചിന്തിക്കാനാകില്ല. അതുപോലെ തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിനും. ഇതിഹാസ താരത്തെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ ബാഴ്‌സ കിണഞ്ഞു പരിശ്രമിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ബാഴ്‌സയില്‍ തുടങ്ങിയ കരിയര്‍ അവിടെ തന്നെ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചയാളാണ് മെസി. എന്നാല്‍ മുന്‍ പ്രസിഡന്റ് ജോസെപ് ബര്‍ത്യേമുവിന്റെ നയങ്ങളോട് യോജിക്കാനാകാതെ കഴിഞ്ഞ സീസണിന്റെ ആദ്യമാണ് മെസി ക്ലബ് വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്.

പിന്നീട് ബര്‍തേമ്യു മാറി ജോണ്‍ ലാപ്പോര്‍ട്ട പ്രസിഡന്റായി വന്നതോടെ മെസി ക്ലബില്‍ തുടരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. മെസിയും അതിനു സമ്മതം മുളിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരത്തിന്റെ കരാര്‍ പുതുക്കാന്‍ കഴിഞ്ഞില്ല.

ഇതിനിടെ കഴിഞ്ഞാഴ്ച ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ കാലാവധി അവസാനിക്കുകയും താരം ഫ്രീ ഏജന്റായി മാറുകയും ചെയ്തിരുന്നു. ഇങ്ങനെ സംഭവിച്ചിട്ടും കരാര്‍ പുതുക്കാത്തത് ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങള്‍ കാരണമാണെന്ന് വ്യക്തമാക്കി ബാഴ്‌സ രംഗത്തു വന്നിരുന്നു.

ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. ഓരോ ടീമിന്റെ ട്രാന്‍സ്ഫറുകളുടെയും കരാറുകളുടെടയും സാമ്പത്തികവശം പരിശോധിച്ച ലാ ലിഗ മെസിയെ നിലനിര്‍ത്തണമെങ്കില്‍ ടീമിന്റെ വേതന ബില്‍ കുറയ്ക്കാനണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി ഇപ്പോള്‍ ടീമുമായി കരാറില്‍ ഉള്ള രണ്ടു മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സയുടെ തീരുമാനം. പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റിയെയും മധ്യനിര താരം മിറാലെം പ്യാനിച്ചിനെയുമാണ് ഒഴിവാക്കുന്നത്. ഇവര്‍ക്ക് ഫ്രീഡം ലെറ്റര്‍ നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

കാലാവധി തീരുന്നതിനുമുമ്പേ കരാര്‍ റദ്ദാക്കുന്നതിനാല്‍ ക്ലബ് ഇരുവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇതോടെ മറ്റു ചില താരങ്ങളെ വില്‍ക്കാനും ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന കടുത്ത സാമ്പത്തിക ഞെരുക്കമാനണ് ബാഴ്‌സ നേരിടുന്നത്.

Next Story

Popular Stories