Top

ബാഴ്‌സയ്ക്കും റയലും യുവന്റസിനും ചാമ്പ്യന്‍സ് ലീഗ് കളിക്കാം; ‘അഡ്മിഷന്‍ ലെറ്റര്‍’ അയച്ച് യുവേഫ

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആശയവുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനം വിഴുങ്ങി യുവേഫ. വിഷയത്തില്‍ മൂന്നു ക്ലബുകള്‍ക്കുമെതിരേ ആരംഭിച്ച അച്ചടക്ക നടപടികള്‍ കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ച യുവേഫ മൂന്നു ടീമുകള്‍ക്കും അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനും അനുമതി നല്‍കി. വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ക്ലബുകള്‍ക്ക് ഇന്നലെ മുതല്‍ യുവേഫ ‘അഡ്മിഷന്‍ ലെറ്റര്‍’ അയച്ചു തുടങ്ങിയിരുന്നു. മറ്റു ടീമുകളുടെ കൂട്ടത്തില്‍ ഈ മൂന്നു ക്ലബുകള്‍ക്കും കത്ത് അയച്ചിട്ടുണ്ട്. ഇ.എസ്.എല്ലുമായി മുന്നോട്ടു പോകുന്ന ഇവരെ […]

15 Jun 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സയ്ക്കും റയലും യുവന്റസിനും ചാമ്പ്യന്‍സ് ലീഗ് കളിക്കാം; ‘അഡ്മിഷന്‍ ലെറ്റര്‍’ അയച്ച് യുവേഫ
X

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആശയവുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനം വിഴുങ്ങി യുവേഫ. വിഷയത്തില്‍ മൂന്നു ക്ലബുകള്‍ക്കുമെതിരേ ആരംഭിച്ച അച്ചടക്ക നടപടികള്‍ കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ച യുവേഫ മൂന്നു ടീമുകള്‍ക്കും അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനും അനുമതി നല്‍കി.

വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ക്ലബുകള്‍ക്ക് ഇന്നലെ മുതല്‍ യുവേഫ ‘അഡ്മിഷന്‍ ലെറ്റര്‍’ അയച്ചു തുടങ്ങിയിരുന്നു. മറ്റു ടീമുകളുടെ കൂട്ടത്തില്‍ ഈ മൂന്നു ക്ലബുകള്‍ക്കും കത്ത് അയച്ചിട്ടുണ്ട്. ഇ.എസ്.എല്ലുമായി മുന്നോട്ടു പോകുന്ന ഇവരെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു വിലക്കുമെന്നും കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു നേരത്തെ യുവേഫയുടെ നിലപാട്. ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അച്ചടക്ക നടപടികള്‍ക്കു പ്രാരംഭം കുറിച്ചിട്ടും തങ്ങളെ വെല്ലുവിളിച്ച് ഇവര്‍ മുന്നോട്ടു നീങ്ങിയതോടെയാണ് യുവേഫ മുട്ടുമടക്കിയത്. യുവേഫ നടപടി സ്വീകരിച്ചാല്‍ തങ്ങള്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുമെന്നും മാപ്പു പറയാനോ പിഴയടയ്ക്കാനോ തയാറല്ലെന്നും സുസ്ഥിരമായ ഒരു ഫുട്‌ബോള്‍ മാതൃക സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ട പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍നിലപാടില്‍ നിന്നു പിന്നോക്കം പോകാന്‍ യുവേഫ തീരുമാനിച്ചത്. എന്നാല്‍ ടീമുകള്‍ ചെറിയ പിഴ ശിക്ഷ ഈടാക്കുമെന്നും യുവേഫ വൃത്തങ്ങള്‍ വ്യക്തമാക്കി.

12 ടീമുകളാണ് യുവേഫ സൂപ്പര്‍ ലീഗ് എന്ന ആശയവുമായി മുന്നോട്ട് വന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ആറു ടീമുകളും സ്‌പെയിന്‍-ഇറ്റലി എന്നിവിടങ്ങളില്‍ നിന്നു മൂന്നു വീതം ടീമുകളുമായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആരാധകരോഷം ഉയരുകയും യുവേഫ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍, ടോട്ടനം എന്നീ ക്ലബുകളും ഇറ്റാലിയന്‍ ടീമുകളായ ഇന്റര്‍ മിലാന്‍, എ.സി. മിലാന്‍ എന്നീ ക്ലബുകളും സ്‌പെയിനില്‍ നിന്നുള്ള അത്‌ലറ്റിക്കോ മാഡ്രിഡും പിന്മാറിയിരുന്നു.

എന്നാല്‍ റയല്‍, ബാഴ്‌സ യുവെ എന്നിവര്‍ യുവേഫയെ വെല്ലുവിളിച്ചു ഇ.എസ്.എല്ലിനായുള്ള നീക്കങ്ങള്‍ തുടര്‍ന്നു. ഇതോടെ പലതവണ യുവേ ഈ ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയ ശേഷം കഴിഞ്ഞ മാസം പകുതിയോടെയാണ് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

Next Story

Popular Stories