തിരിമറി; ദേശീയ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തി വച്ച് ബാര്‍ക്
ദില്ലി: ദേശീയ വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് പുറത്ത് വിടുന്നത് നിര്‍ത്തിവച്ച് റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്. കാഴ്ചക്കാരുടെ എണ്ണത്തില്‍ തിരിമറി നടത്തി എന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാര്‍കിന്റെ ഈ തീരുമാനം. മൂന്ന് മാസത്തേക്കാണ് റേറ്റിംഗ് പുറത്ത് വിടുന്നത് ബാര്‍ക് നിര്‍ത്തിവെച്ചത്. അതേ സമയം പ്രാദേശിക വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നതിന് തടസ്സമുണ്ടാവില്ല.ബാര്‍കിന്റെ തീരുമാനത്തെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്തു. ഇൗ നടപടിയെ ബാര്‍കിന്റെ റേറ്റിംഗ് പരിശോധനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. റിപ്പബ്ലിക്ക് ടിവി […]

ദില്ലി: ദേശീയ വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് പുറത്ത് വിടുന്നത് നിര്‍ത്തിവച്ച് റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്. കാഴ്ചക്കാരുടെ എണ്ണത്തില്‍ തിരിമറി നടത്തി എന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാര്‍കിന്റെ ഈ തീരുമാനം.
മൂന്ന് മാസത്തേക്കാണ് റേറ്റിംഗ് പുറത്ത് വിടുന്നത് ബാര്‍ക് നിര്‍ത്തിവെച്ചത്. അതേ സമയം പ്രാദേശിക വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് പുറത്തുവിടുന്നതിന് തടസ്സമുണ്ടാവില്ല.
ബാര്‍കിന്റെ തീരുമാനത്തെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്തു. ഇൗ നടപടിയെ ബാര്‍കിന്റെ റേറ്റിംഗ് പരിശോധനയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
റിപ്പബ്ലിക്ക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടി.ആര്.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് നിര്‍ണയിക്കാന്‍ ബാര്‍ക് ചുമതലപ്പെടുത്തിയ ഹന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനം മുന്‍ ജീവനക്കാര്‍ക്കെതിരെ നല്കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തുവന്നത്. ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകളാണ് മറ്റ് രണ്ട് ചാനലുകള്‍.
ബാര്‍ക്കിനുവേണ്ടി മുംബൈയിലെ 2,000 വീടുകളിലാണ് ഹന്‍സ് റിസര്‍ച്ച് ടി.ആര്.പി. നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. കമ്പനിയുടെ ചില ജീവനക്കാര്‍ ടെലിവിഷന്‍ ചാനലുകള്‍ക്കായി കൃത്രിമം കാണിച്ചെന്ന സംശയത്തിലാണ് സ്ഥാപനം പൊലീസിനെ സമീപിച്ചത്.
- TAGS:
- Arnab Goswami
- Barc