‘പാഠ്യവിഷയത്തോട് അഭിരുചില്ലാതെ അധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന കുട്ടിയെപ്പോലെ’; രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബറാക് ഒബാമ; മന്മോഹന് സിങിനെക്കുറിച്ചും പരാമര്‍ശം
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളെയടക്കം ഉള്‍പ്പെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ പുസ്തകം ‘എ പ്രോമിസ് ലാന്റ്’. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രിയായ മന്മോഹന് സിങിന്റെയും ഉള്‍പ്പെടെ ലോക നേതാക്കളുടെ പേരുകളാണ് ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങും ശാന്തമായ ധാര്മ്മികതയുള്ളവരാണെന്നാണ് ഒബാമ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ഒബാമ ഭരണച്ചിരുന്ന 2009-2017 കാലത്തായിരുന്നു ഇന്ത്യയില്‍ മന്മോഹന് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി […]

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളെയടക്കം ഉള്‍പ്പെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ പുസ്തകം ‘എ പ്രോമിസ് ലാന്റ്’. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രിയായ മന്മോഹന് സിങിന്റെയും ഉള്‍പ്പെടെ ലോക നേതാക്കളുടെ പേരുകളാണ് ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങും ശാന്തമായ ധാര്മ്മികതയുള്ളവരാണെന്നാണ് ഒബാമ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ഒബാമ ഭരണച്ചിരുന്ന 2009-2017 കാലത്തായിരുന്നു ഇന്ത്യയില്‍ മന്മോഹന് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.
അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ പഠന വിഷയങ്ങളില്‍ അതിനനുസരിച്ച് വിഷയത്തില്‍ മികവ് കാണിക്കാനുള്ള ശേഷിയോ അഭിനിവേശമോ ഇല്ലാത്ത കുട്ടിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്നാമ് ഒബാമ അഭിപ്രായപ്പെടുന്നത്. ഒബാമയുടെ കാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു രാഹുല്‍. 2017ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാഹുലും ഒബാമയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്ന് ഒബാമയെ പ്രകീര്‍ത്തിച്ചായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നത്.
ആത്മകഥാംശമുള്ള പുസ്തകം നര്‍മ്മം ചാലിച്ചാണ് ഒബാമ തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വ്ളാഡിമിര്‍ പുടിന്, പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടങ്ങിയവരും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
ജോബൈഡന് വളരെ യോഗ്യനും സത്യസന്ധനും കൂറുള്ളവനുമാണെന്നാണ് ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഒബാമയുടെ രാഷ്ട്രീയവും വ്യക്തി ജീവിതവും വൈറ്റ് ഹൗസിലെ എട്ടുവര്‍ഷത്തെ അനുഭവവും കോര്‍ത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.