Top

ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനുമതി നല്‍കി സ്പീക്കര്‍

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജു രമേശിന്റെ കോഴ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബാറുടമ […]

1 Dec 2020 7:05 AM GMT

ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനുമതി നല്‍കി സ്പീക്കര്‍
X

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മന്ത്രിയുമായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജു രമേശിന്റെ കോഴ വെളിപ്പെടുത്തലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ ബാറുടമകള്‍ കോഴയായി നല്‍കിയെന്ന ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് അന്വേഷണം. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.


ചെന്നിത്തലയ്‌ക്കെതിരെ രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കൈക്കൂലി കൈമാറിയെന്ന് ആരോപിക്കുന്ന സമയത്ത് ചെന്നിത്തല കെപിസിസി അദ്ധ്യക്ഷന്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നും നിയമോപദേശം ലഭിച്ചത്. കെ.എം ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.


മറ്റു രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. എംഎല്‍എമാരായ വി. ഡി സതീശന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ. പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് സതീശനെതിരെയുള്ള പരാതി. നാലു കോടിയുടെ പാലം പണിതീര്‍ക്കാന്‍ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്. ഈ രണ്ട് കേസുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സ്പീക്കര്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമാകും തീരുമാനമെടുക്കുക..

രമേശ് ചെന്നിത്തല ബിജു രമേശിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തനിക്ക് മാനനഷ്ടം ഉണ്ടായെന്ന കേസിലാണ് രമേശ് ചെന്നിത്തല നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫ് അലി മുഖാന്തരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ആരോപണം ഉയര്‍ത്തിയ ബിജു രമേശിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.

ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി നല്‍കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളായിരുന്നു ബിജു രമേശ് ആരോപിച്ചിരുന്നത്. എന്നാല്‍ തന്റെ ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്നയാളല്ലെന്നായിരുന്നു രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

Next Story