Top

‘പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം,അരലക്ഷം നിയമവിഹിതം’; ബാറുടമകളുടെ മൊഴി പുറത്ത്; 27 കോടി പിരിച്ചെടുത്തെന്ന് ബിജു രമേശ്

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊഴകൊടുക്കാന്‍ പണം നല്‍കിയെന്ന ബാറുടമകളുടെ മൊഴി പുറത്ത്. പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം രൂപയും ലീഗല്‍ ഫണ്ടായി അര ലക്ഷം രൂപയും നല്‍കിയെന്ന് 12 ബാറുടമകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയ കടലാസിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലെത്തി. ബാര്‍ ഉടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാറിന്റെ വാദം ഇതോടെ പൊളിഞ്ഞു. ബാര്‍ ഉടമകള്‍ 27.79 കോടി പിരിച്ചെന്ന വിജിലന്‍സ് […]

26 Nov 2020 11:02 PM GMT

‘പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം,അരലക്ഷം നിയമവിഹിതം’; ബാറുടമകളുടെ മൊഴി പുറത്ത്; 27 കോടി പിരിച്ചെടുത്തെന്ന് ബിജു രമേശ്
X

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊഴകൊടുക്കാന്‍ പണം നല്‍കിയെന്ന ബാറുടമകളുടെ മൊഴി പുറത്ത്. പൊളിറ്റിക്കല്‍ ഫണ്ടായി ഒരു ലക്ഷം രൂപയും ലീഗല്‍ ഫണ്ടായി അര ലക്ഷം രൂപയും നല്‍കിയെന്ന് 12 ബാറുടമകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയ കടലാസിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലെത്തി. ബാര്‍ ഉടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാറിന്റെ വാദം ഇതോടെ പൊളിഞ്ഞു.

ബാര്‍ ഉടമകള്‍ 27.79 കോടി പിരിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. കെപിസിസി അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ് ആവര്‍ത്തിച്ചു. കോഴ വാങ്ങിയില്ലെന്ന വി സുനില്‍കുമാറിന്റെ പ്രതികരണം തെറ്റാണ്. ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ല. അന്ന് സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെ?

ബിജു രമേശ്

2013 മാര്‍ച്ച് മൂന്നിന് എറണാകുളത്തെ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴ നല്‍കാന്‍ തീരുമാനിച്ചതെന്നും പൊളിറ്റിക്കല്‍, ലീഗല്‍ ഫണ്ടായി തിരുവനന്തപുരത്ത് നിന്ന് മാത്രം 80 ലക്ഷം രൂപ പിരിച്ചെന്നും ബാറുടമകള്‍ മൊഴിയില്‍ പറയുന്നുണ്ട്.

യുഡിഎഫ് ഭരണകാലത്ത് എക്‌സൈസ് മന്ത്രി കെ ബാബുവിനും ബാബു നിര്‍ദ്ദേശിച്ചവര്‍ക്കും പത്ത് കോടി രൂപ നല്‍കിയെന്ന് ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്ന് ഈയിടെ വെളിപ്പെടുത്തല്‍ നടത്തി. ബാര്‍ കോഴ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് ബിജു രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്നും ബിജു രമേശ് ആരോപിച്ചു.

Next Story