‘പിണറായിക്ക് ഒരു ചുക്കും ചെയ്യാനാകില്ല, ബിജു രമേശിന്റെ പിന്നില്‍ മറ്റാരോ’; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ബാര്‍കോഴയില്‍ അന്വേഷണം കള്ളമൊഴിയുടെ പേരില്‍ ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പിണറായിക്ക് ഒരു ചുക്കും ചെയ്യാനാകില്ല. ബിജു രമേശിന്റെ ആരോപണത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതണ്ട. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം […]

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ബാര്‍കോഴയില്‍ അന്വേഷണം കള്ളമൊഴിയുടെ പേരില്‍ ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പിണറായിക്ക് ഒരു ചുക്കും ചെയ്യാനാകില്ല. ബിജു രമേശിന്റെ ആരോപണത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്. കള്ളക്കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതണ്ട. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അന്വേഷണം നടക്കുമ്പോള്‍ അത് ശരിയായ ദിശയിലാണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. അത്തരമൊരു അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടെ, ആരുടെ ചങ്കിടിപ്പാമ് കൂടുന്നതെന്ന് കേരളം കാത്തിരുന്ന് കാണട്ടെയെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഒരു ഡസന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാനുള്ളത് പാര്‍ട്ടി തീരുമാനമാണ്. ഇടത് മുന്നണിയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങികുളിച്ച് നില്ക്കുമ്പോള് മറ്റുള്ളവരുടം ദേഹത്ത് ചെളി പുരട്ടണമെന്ന് ഗൂഢോദ്യോശത്തോടെയാണ് നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെമ്പൂച്ചിറ സ്ക്കൂള് നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
- TAGS:
- Ramesh chennithala