ബാര്‍കോഴ: ബിജു രമേശിനെതിരെ തുടര്‍നടപടിയാവാമെന്ന് ഹൈക്കോടതി
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്കി. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരന് ആണ് കേസിലെ ഹരജിക്കാരന്. വ്യാജ സിഡി ഹാജരാക്കിയതിന് കേസെടുക്കണമെന്നാണ് പരാതി. ഇത് പരിഗണിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്. ചില ഭാഗങ്ങളില്‍ തെറിവാക്കുകള്‍ ഉള്ളതിനാല്‍ എഡിറ്റഡ് വേഷനാണ് നല്‍കിയതെന്ന് […]

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്കി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരന് ആണ് കേസിലെ ഹരജിക്കാരന്. വ്യാജ സിഡി ഹാജരാക്കിയതിന് കേസെടുക്കണമെന്നാണ് പരാതി. ഇത് പരിഗണിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്. ചില ഭാഗങ്ങളില്‍ തെറിവാക്കുകള്‍ ഉള്ളതിനാല്‍ എഡിറ്റഡ് വേഷനാണ് നല്‍കിയതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് ബിജു രമേശ് പറയുന്നത്.
താന്‍ അയച്ച് റെക്കോഡിംഗ് ഉപകരണം പരിശോധിച്ചില്ല. എഡിറ്റഡ് വേഷനാണെന്ന് താന്‍ ത്ന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അതൊരു വലിയ കണ്ടെത്തലായി പറയേണ്ട കാര്യമില്ല. റെക്കോഡിംഗ് ഉപകരണം പരിശോധിക്കണം എന്നുതന്നെയാണ് ആവശ്യം. അത് പരിശോധിച്ചാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ തെളിവുകള്‍ ലഭിക്കുമെന്നും ബിജു രമേശ് പറഞ്ഞു.