ബാര്‍ക്കോഴ കേസ്: ‘പിണറായി വിജയന് കെഎം മാണിയുമായി ഒത്തുകളിച്ചു,വാക്കുമാറ്റി’; വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജു രമേശ്. കെ എം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് ഉറച്ച് നില്ക്കാന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റി. കെ എം മാണി പിണറായി വിജയനെ കണ്ടതിന് പിന്നാലെയാണ് വാക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. താന്‍ നാല് വര്‍ഷം മുമ്പ് പറഞ്ഞത് ഇതുവരേയും മാറ്റിയിട്ടില്ല. രാഷ്ട്രീയ കക്ഷികളാണ് […]

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജു രമേശ്. കെ എം മാണിയും പിണറായി വിജനും ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു. തന്നോട് ഉറച്ച് നില്ക്കാന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റി. കെ എം മാണി പിണറായി വിജയനെ കണ്ടതിന് പിന്നാലെയാണ് വാക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. താന്‍ നാല് വര്‍ഷം മുമ്പ് പറഞ്ഞത് ഇതുവരേയും മാറ്റിയിട്ടില്ല. രാഷ്ട്രീയ കക്ഷികളാണ് മാറിയത്. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബിജു രമേശ് വ്യക്തമാക്കി.
വിജിലന്‍സിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ബിജു രമേശ് ഉയര്‍ത്തിയത്.’വിജിലന്‍സ് പരസ്പരം കോപ്രമൈസ് ചെയ്യുന്ന ഏജന്‍സിയാണ്. ആരെയാണ് വിശ്വസിക്കേണ്ടത്. നിലവില്‍ കെ ബാബു തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എല്ലാം അഭിമുഖീകരിക്കേണ്ടത് നമ്മളാണ്.ബാര്‍ കോഴ കേസില്‍ സിപിഐഎമ്മിന് ഒരു ആദര്‍ശവും ഇല്ല
താന്‍ ആരുടേയും വക്താവല്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ബിജു രമേശ് പറഞ്ഞു.
കപില്‍ സിബലിനെ പോലുള്ള അഭിഭാഷകരെയാണ് ഇവര്‍ ഇറക്കുന്നത്. ഒരു കാര്യത്തിലും ന്യായവും നീതിയുമല്ല.ചെന്നിത്തലയുടെ പഴയ ആസ്തിയും ഇപ്പോഴത്തെ ആസ്ഥിയും അന്വേഷിക്കണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം ഒത്തുതീര്‍പ്പാവുമെന്നും ബിജു രമേശ് പറഞു.
ആഭ്യന്തര മന്ത്രി ആയിരിക്കെ ചെന്നിത്തലയുടെ പേര് രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നില്ല.
അദ്ദേഹവും ഭാര്യയും ഉപദ്രവിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തന്റെ ജീവന് അപകടത്തിലാണ്. തന്നെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായ. ബാര്‍ കോഴ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും രമേശ് ബിജു രമേശ് പ്രതികരിച്ചു.
കേസ് വിജിലന്‍സ് ആണ് അന്വേഷിക്കുന്നതെങ്കില്‍ ജോസ് കെ മാണിക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി തന്നെ വിളിച്ച് സ്വാധീനിക്കുന്ന കാര്യഹ്ങളെല്ലം താന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു. എമന്നാല്‍ ഇതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അധികാരമുള്ളവര്‍ അ്ന്വേഷിക്കട്ടെ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ രാഷ്ട്രീയം ബിസിനസാണെന്നും ബിജെ രമേശ് പറഞ്ഞു.
- TAGS:
- Bar Scam
- Biju Ramesh