ബാര്‍കോഴ കേസ്:’സംഘടന പണം പിരിച്ചിട്ടില്ല’; ബിജു രമേശിന്റെ ആരോപണം തള്ളി ബാറുടമകള്‍
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെ തള്ളി ബാറുടമകള്‍. ബിജു രമേശിന്റെ ആരോപണം വ്യക്തിപരമാണെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന് പ്രസിഡണ്ട് വി സുനില്‍ കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ പ്രതികരണം. കോഴ നല്‍കാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയന് ആയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു. 2014-ല്‍ കേരളത്തില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെഎം മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് കോഴവാങ്ങിയെന്നായിരുന്നു കേസ്. മന്ത്രി […]

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെ തള്ളി ബാറുടമകള്‍. ബിജു രമേശിന്റെ ആരോപണം വ്യക്തിപരമാണെന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന് പ്രസിഡണ്ട് വി സുനില്‍ കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ പ്രതികരണം.
കോഴ നല്‍കാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയന് ആയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.
2014-ല്‍ കേരളത്തില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെഎം മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് കോഴവാങ്ങിയെന്നായിരുന്നു കേസ്. മന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാല്‍ ഈ തുക ബാര്‍ ഉടമകള്‍ പിരിച്ചുനല്കിയിട്ടില്ലെന്നാണ് സുനില്‍കുമാര്‍ പറയുന്നത്.
- TAGS:
- bar bribery case