Top

കേരളത്തില്‍ ബാറും കള്ളുഷാപ്പും നാളെ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശമായും പാലിച്ചാവണം പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ബാറുകളിലെ പാഴ്‌സല്‍ വില്‍പന നിര്‍ത്തലാക്കും. ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബ്ബുകളിലും മദ്യം വിളമ്പാമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ പാഴ്‌സര്‍ വില്‍പനയ്ക്ക് മാത്രമായിരുന്നു അനുമതി. തുടര്‍ച്ചയായ ഒമ്പത് മാസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത്. […]

21 Dec 2020 10:44 AM GMT

കേരളത്തില്‍ ബാറും കള്ളുഷാപ്പും നാളെ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് ബാറുകളും കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശമായും പാലിച്ചാവണം പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ബാറുകളിലെ പാഴ്‌സല്‍ വില്‍പന നിര്‍ത്തലാക്കും.

ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബ്ബുകളിലും മദ്യം വിളമ്പാമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ പാഴ്‌സര്‍ വില്‍പനയ്ക്ക് മാത്രമായിരുന്നു അനുമതി.

തുടര്‍ച്ചയായ ഒമ്പത് മാസങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവില്ല. കൗണ്ടറുകളില്‍ ആള്‍ക്കൂട്ടം പാടില്ല, ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ തുടങ്ങിയവയാണ് പുതിയ നിബന്ധനകള്‍. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ട ബാറുകള്‍ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകളില്‍ മദ്യം വില്‍ക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.

Next Story