
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല. തുറന്നാല്‍ കൊവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. ആരോഗ്യ വകുപ്പും പൊലീസും യോഗത്തെ ആശങ്ക അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം ബാറുകള്‍ പെട്ടെന്ന് തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആരോഗ്യവകുപ്പിന്റെ നിലപാടാണ് യോഗത്തില്‍ നിര്‍ണായകമായത്.
ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഉന്നതതല യോഗം നടന്നത്. യോഗത്തില്‍ എക്സൈസ് മന്ത്രിയും കമ്മീഷണറും ബെവ്കോ എംഡിയും പങ്കെടുത്തു.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കുന്ന കാര്യം കൂടി പരിഗണിക്കമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
ബാറുകള്‍ തുറക്കാനുള്ള ശുപാര്‍ശയടങ്ങിയ ഫയല്‍, എക്സൈസ് കമ്മീഷ്ണര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്ന വിവരം എക്സൈസ് വകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.
- TAGS:
- Bar