Top

എസ്ബിഐ ഉപഭോക്താക്കളെ ഉന്നംവെച്ച് ബാങ്ക് തട്ടിപ്പ്; വ്യാജ YONO ആപ്പ് വഴി കബളിപ്പിച്ചേക്കാം, മുന്നറിയിപ്പ്

എസ്ബിഐ ഉപഭോക്താക്കളെ ഉന്നംവെച്ച് ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായുള്ള നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. തട്ടിപ്പിന്റെ രീതി: എസ്ബിഐ ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് എസ്എംഎസ് സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് […]

17 July 2021 8:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്ബിഐ ഉപഭോക്താക്കളെ ഉന്നംവെച്ച് ബാങ്ക് തട്ടിപ്പ്; വ്യാജ YONO ആപ്പ് വഴി കബളിപ്പിച്ചേക്കാം,  മുന്നറിയിപ്പ്
X

എസ്ബിഐ ഉപഭോക്താക്കളെ ഉന്നംവെച്ച് ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായുള്ള നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

തട്ടിപ്പിന്റെ രീതി:

എസ്ബിഐ ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് എസ്എംഎസ് സന്ദേശം അയക്കുന്നു.

യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.

തത്സമയം എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

യഥാര്‍ത്ഥ എസ്ബിഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

ഈ പശ്ചാത്തലത്തില്‍ എസ്ബിഐ ബാങ്കില്‍ നിന്ന് എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്നും വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം. സന്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യുആര്‍എല്‍ ശ്രദ്ധിക്കുക. എസ്ബിഐ അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിക്കുന്നു.

Also Read: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കൊലപ്പെടുത്തി; ജാമ്യം നല്‍കി കോടതി

Next Story