Top

‘ഇത് പുതിയ ബംഗ്ലാ കടുവകള്‍’; കരീബിയന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ് തമീം ഇക്ബാലും സംഘവും

മൂന്ന് ഏകദിനങ്ങള്‍, മൂന്ന് ചരിത്ര വിജയങ്ങള്‍. ചരിത്രം രചിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്. പൊതുവെ മുന്‍നിര ടീമുകളോട് ഏറ്റുമുട്ടി അവസാനം നിമിഷം തോല്‍വിയേറ്റു വാങ്ങുന്ന ടീമെന്നാണ് കളി നിരീക്ഷകര്‍ ബംഗ്ലാദേശിനെ വിലയിരുത്തുന്നത്. ഇന്ത്യയോട് ഉള്‍പ്പെടെ നിരവധി തവണ അവസാന നിമിഷം തോല്‍വിയേറ്റു വാങ്ങി ദുരന്ത കഥകളും ബംഗ്ലാ കടുവകളുടെ പുസ്തകത്തിലുണ്ട്. എന്നാല്‍ ഇത് പുതിയ ടീമാണ്. വെസ്റ്റിന്‍ഡിസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ മൂന്നും വിജയിച്ച് പുതു ചരിത്രം സൃഷ്ടിച്ച തമീം ഇക്ബാലിന്റെ കൂട്ടരുടെയും ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ […]

26 Jan 2021 5:14 AM GMT

‘ഇത് പുതിയ ബംഗ്ലാ കടുവകള്‍’; കരീബിയന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ് തമീം ഇക്ബാലും സംഘവും
X

മൂന്ന് ഏകദിനങ്ങള്‍, മൂന്ന് ചരിത്ര വിജയങ്ങള്‍. ചരിത്രം രചിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്. പൊതുവെ മുന്‍നിര ടീമുകളോട് ഏറ്റുമുട്ടി അവസാനം നിമിഷം തോല്‍വിയേറ്റു വാങ്ങുന്ന ടീമെന്നാണ് കളി നിരീക്ഷകര്‍ ബംഗ്ലാദേശിനെ വിലയിരുത്തുന്നത്. ഇന്ത്യയോട് ഉള്‍പ്പെടെ നിരവധി തവണ അവസാന നിമിഷം തോല്‍വിയേറ്റു വാങ്ങി ദുരന്ത കഥകളും ബംഗ്ലാ കടുവകളുടെ പുസ്തകത്തിലുണ്ട്. എന്നാല്‍ ഇത് പുതിയ ടീമാണ്. വെസ്റ്റിന്‍ഡിസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ മൂന്നും വിജയിച്ച് പുതു ചരിത്രം സൃഷ്ടിച്ച തമീം ഇക്ബാലിന്റെ കൂട്ടരുടെയും ടീം.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെറും 122 റണ്‍സിനാണ് ബംഗ്ലാദേശ് വിന്‍ഡീസിനെ കൂടാരം കയറ്റിയത്. 97 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്റെ വിജയവും മത്സരത്തില്‍ ബംഗ്ലാദേശ് സ്വന്തമാക്കി. കരിബീയന്‍ നിരയുടെ നാല് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഓള്‍റൗണ്ടര്‍ ഷാക്കിബുള്‍ ഹസനായിരുന്നു മത്സരത്തിലെ താരം. രണ്ടാം ഇന്നിംഗ്‌സിലും ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കപ്പുറം പ്രകടനം കാഴ്ച്ചവെച്ചതോടെ അനായസ വിജയം ആതിഥേയര്‍ക്ക് സ്വന്തം. 148 റണ്‍സില്‍ വിന്‍ഡീസിനെ എറിഞ്ഞിട്ടു. 100 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റിന്റെ മിന്നും വിജയം.

മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറില്‍ 197 റണ്‍സടിച്ചെടുത്തു. നായകന്‍ തമീം ഇക്ബാല്‍, ഷാക്കിബുള്‍ ഹസന്‍, മുസ്ഫിക്കര്‍ റഹീം, മുഹമ്മദുള്ള എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഏകപക്ഷീയ വിജയമാണ് ടീം സ്വന്തമാക്കിയത്. മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത വിന്‍ഡീസ് 177 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരേ പോലെ തിളങ്ങിയതാണ് മൂന്ന് വിജയങ്ങള്‍ക്കും കാരണമായത്. ഒത്തിണക്കത്തോടെയുള്ള രണ്ട് ഡിപാര്‍ട്ട്‌മെന്റുകളുടെയും പ്രകടനം, മികച്ച ക്യാപ്റ്റന്‍സി പരമ്പര വിജയത്തിന് കാരണങ്ങള്‍ വ്യക്തമാണ്.

Next Story

Popular Stories