ഒറ്റപ്പെട്ട ദ്വീപിലേക്ക് റോഹിങ്ക്യന്‍ വംശജരെ മാറ്റുന്നു
മ്യാന്മറിലെ വംശീയഉന്മൂലനത്തില് നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ വംശജരുടെ ദുരിതം തുടരുന്നു.അഭയാര്‍ത്ഥികള്‍ കഴിയുന്ന ബംഗ്ലാദേശിലെ കോകസ് ബസാര്‍ ക്യാമ്പ് ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ ഇവരില്‍ കുറച്ചു പേരെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലേക്ക് മാറ്റുകയാണ്. ബസാന് ചാര് ദ്വീപിലേക്കാണ് ഇവരെ മാറ്റുന്നത്. വരും ദിവസങ്ങളില്‍ ആയിരത്തോളം റോഹിംങ്ക്യന്‍ വംശജരെ ഈ ദ്വീപിലേക്ക് മാറ്റും. ഇതിനോടകം ഡിസംബര്‍ മാസം ആദ്യവാരം തന്നെ 1600 ഓളം പേരെ ദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്. അഭയാര്‍ത്ഥികളെ അവരുടെ അനുവാദമില്ലാതെ ദ്വീപിലേക്ക് മാറ്റില്ലെന്നാണ് […]

മ്യാന്മറിലെ വംശീയഉന്മൂലനത്തില് നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ വംശജരുടെ ദുരിതം തുടരുന്നു.
അഭയാര്‍ത്ഥികള്‍ കഴിയുന്ന ബംഗ്ലാദേശിലെ കോകസ് ബസാര്‍ ക്യാമ്പ് ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ ഇവരില്‍ കുറച്ചു പേരെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലേക്ക് മാറ്റുകയാണ്. ബസാന് ചാര് ദ്വീപിലേക്കാണ് ഇവരെ മാറ്റുന്നത്. വരും ദിവസങ്ങളില്‍ ആയിരത്തോളം റോഹിംങ്ക്യന്‍ വംശജരെ ഈ ദ്വീപിലേക്ക് മാറ്റും. ഇതിനോടകം ഡിസംബര്‍ മാസം ആദ്യവാരം തന്നെ 1600 ഓളം പേരെ ദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്.
അഭയാര്‍ത്ഥികളെ അവരുടെ അനുവാദമില്ലാതെ ദ്വീപിലേക്ക് മാറ്റില്ലെന്നാണ് ഒരു ബംഗ്ലദേശ് ഔദ്യോഗിക ഉദ്യോഗസ്ഥന് പ്രതികരിച്ചത്. എന്നാല്‍ ദ്വീപിലേക്ക് പോവുന്ന പലര്‍ക്കും ഇതിന് സമ്മതമല്ലെന്ന് വ്യക്തമായെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെറും 20 വര്‍ഷം മുമ്പ് കടലില്‍ രൂപപ്പെട്ട ദ്വീപിലേക്കാണ് റോഹിംങ്ക്യന്‍ വംശജരെ മാറ്റുന്നത്. ഒറ്റപ്പെട്ട ഈ ദ്വീപിലേക്ക് ഇവരെ മാറ്റുന്നതില്‍ സുരക്ഷാപരമായ ആശങ്കയും ചില മനുഷ്യാവകാശ സംഘടനകള്‍ക്കുണ്ട്.
നേരത്തെ പല തവണ ബംഗ്ലാദേശിലെ റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇവരുടെ സ്വദേശമായ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടന്നെങ്കിലും മ്യാന്മറില് നിന്നും നേരിടേണ്ടി വന്ന ക്രൂരതകളോര്‍ത്ത് അഭയാര്‍ത്ഥികള്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.
- TAGS:
- Rohingya Refugees