
സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബംഗളൂരു മയക്കുമരുന്ന് കേസ് മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയും ബിനീഷിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുള്ളതിനാലാണ് കേസില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നത്. അനൂപിന് പണം അയച്ച എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ആറുമണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അനൂപുമായി ബിനാഷിനുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചോദ്യംചെയ്യല്‍.
Next Story