ക്യാച്ച് എടുക്കുന്നതിനിടെ സഹതാരത്തെ അടിക്കാന്‍ ഒരുങ്ങി മുഷ്ഫിഖര്‍ റഹിം; ഇതൊ നായകന്‍?

ബംഗാബന്ധു ട്വന്റി-20 കപ്പിനിടെ സഹതാരത്തെ അടിക്കാന്‍ ഒരുങ്ങി ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹിം. ബെക്‌സിംകൊ ധാക്ക-ഫോര്‍ച്യൂണ്‍ ബരിഷലും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ധാക്ക നായകന്‍ കൂടിയായ റഹിം ക്യാച്ചെടുക്കുന്നതിനിടെ ഇടയില്‍പെട്ട സഹതാരം നാസും അഹമ്മദിനെയാണ് അടിക്കാന്‍ ശ്രമിച്ചത്. കളിയില്‍ ധാക്ക ഒന്‍പത് റണ്‍സിന് വിജയിച്ചെങ്കിലും റഹിമിന്റെ പ്രവൃത്തി ജയത്തിന്റെ നിറം കെടുത്തി.

പറ്റിപ്പോയി, ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല; അവസാനം മാപ്പ് പറഞ്ഞ് മുഷ്ഫിഖര്‍ റഹീം

17-ാം ഓവറിന്റെ അവസാന പന്തിലാണ് റഹിമിന്റെ കലിപ്പ് മോഡിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫോര്‍ച്യൂണ്‍സിന് ജയിക്കാന്‍ 19 പന്തില്‍ 45 റണ്‍സ് വേണമായിരുന്നു. 35 പന്തില്‍ 55 റണ്‍സെടുത്ത് ധാക്കക്ക് വെല്ലുവിളി ആയി നിന്ന അഫീഫ് ഹുസൈന്‍ അവസാന പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ചു. എന്നാല്‍ ടൈമിംഗ് തെറ്റിയതോടെ പന്ത് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് ഉയര്‍ന്ന് പൊങ്ങി.

ക്യാച്ചിനായി റഹീമും നാസുമും ഓടിയെത്തി കൂട്ടിയിടിച്ചു. പക്ഷെ ക്യാച്ച് റഹിം കൈപ്പിടിയില്‍ ഒതുക്കി. ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. റഹീമിനെ തണുപ്പിക്കാന്‍ സഹതാരങ്ങള്‍ ഓടിയെത്തി. പ്രശ്‌നം കൂടുതല്‍ വഷളാകാതെ അവസാനിച്ചു.

Latest News