രാജ്യാന്തര പാസഞ്ചര്‍ വിമാനസര്‍വ്വീസുകളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി

അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ) അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍വ്വീസുകള്‍ അനുവദിച്ചേക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉണ്ടാക്കിയ ‘എയര്‍ ബബിള്‍’ ക്രമീകരണത്തിലും നിലവില്‍ സര്‍വ്വീസ് പ്രത്യേക രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തിവരുന്നുണ്ട്. യുഎഇ, യുഎസ്, യുകെ, ഫ്രാന്‍സ്, കെനിയ, ഭൂട്ടാന്‍, എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുള്ളത്.

Also Read: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സർവ്വീസ് ഉടന്‍: ജൂലൈ ഏഴ് മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് എമിറേറ്റ്സ് എയർലൈന്‍സ്

Covid 19 updates

Latest News