രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി; നിലവില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ബാധകമാവില്ല
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കൊവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഈ വര്‍ഷവും തുടരുന്നത്. അതേസമയം, മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക […]
28 May 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
രാജ്യാന്തര സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കൊവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഈ വര്‍ഷവും തുടരുന്നത്.
അതേസമയം, മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക അനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും സര്‍വ്വീസിന് അനുമതിയുണ്ടാകും.
വന്ദേ ഭാരത് വിമാനങ്ങളും, അമേരിക്കയും ബ്രിട്ടനുമടക്കം 27 രാജ്യങ്ങളുമായി കരാര്‍ പ്രകാരം എയര്‍ ബബിള്‍ സംവിധാനത്തോടെയുള്ള പ്രത്യേക വിമാനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ബബിള്‍ സംവിധാനത്തിനും വിവിധ രാജ്യങ്ങള്‍ വിലക്കേല്‍പ്പെടുത്തിയ സാഹചര്യമുണ്ട്.