മോഡിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തി ചെന്നൈ പൊലീസ്. നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്ക് എത്തുന്നവര്‍ കറുത്ത മാസ്ക് ധരിക്കരുതെന്നും പങ്കെടുക്കണമെങ്കില്‍ മറ്റു നിറത്തിലുള്ള മാസ്ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. മോഡിക്കെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസിന്റെ നിര്‍ദേശം. നാല് പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോഡി ചെന്നൈയിലെത്തിയത്. ഊര്‍ജ്ജവും ഉന്മേഷവും നിറഞ്ഞതാണ് തമിഴ്നാടെന്ന് ചെന്നൈയിലെത്തിയ മോഡി പറഞ്ഞു. അറിവിന്റേയും സര്‍ഗ്ഗാത്മകതയുടേയും നാടാണിത്. തമിഴ്നാട്ടില്‍ ആരംഭിച്ച പുതിയ […]

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തി ചെന്നൈ പൊലീസ്. നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്ക് എത്തുന്നവര്‍ കറുത്ത മാസ്ക് ധരിക്കരുതെന്നും പങ്കെടുക്കണമെങ്കില്‍ മറ്റു നിറത്തിലുള്ള മാസ്ക് ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. മോഡിക്കെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസിന്റെ നിര്‍ദേശം.
നാല് പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോഡി ചെന്നൈയിലെത്തിയത്. ഊര്‍ജ്ജവും ഉന്മേഷവും നിറഞ്ഞതാണ് തമിഴ്നാടെന്ന് ചെന്നൈയിലെത്തിയ മോഡി പറഞ്ഞു. അറിവിന്റേയും സര്‍ഗ്ഗാത്മകതയുടേയും നാടാണിത്. തമിഴ്നാട്ടില്‍ ആരംഭിച്ച പുതിയ പദ്ധതികള്‍ നവീകരണത്തിന്റേയും വികസനത്തിന്റേയും പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്ജുന് മെയിന്‍ ബാറ്റില്‍ ടാങ്ക് അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്മ്മാണസംസ്ഥാനങ്ങളിലൊന്നാണ് ചെന്നൈ. ഇപ്പോള്‍ രാജ്യത്തെ ടാങ്ക് നിര്‍മ്മാണ കേന്ദ്രമായി മാറുന്നത് തനിക്ക് കാണാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, മോഡിയുടെ വരവില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ഗോ ബാക്ക് മോദി, ഗോ ബാക്ക് ഫാസിസ്റ്റ് മോദി എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. കര്‍ഷക സമര, ഇന്ധന വില വര്‍ധനവ്, ഹാത്രാസ് സംഭവം തുടങ്ങിയ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ലോക്ഡൗണ്‍ സമയത്ത് അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിട്ട ബുദ്ധുമുട്ടും ചിലര്‍ ചൂണ്ടിക്കാട്ടി. ഹിന്ദിക്കാര് മറന്നേക്കാം, പക്ഷെ തമിഴര്‍ ഒരിക്കലും മറക്കില്ലെന്നാണ് ലോക്ഡൗണ്‍ സമയത്ത് മരണത്തോട് മല്ലിടുന്ന മകനെ അവസാനമായി കാണാന്‍ കഴിയാതെ പൊട്ടിക്കരയുന്ന അതിഥി സംസ്ഥാന തൊഴിലാളിയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ചെന്നൈ സന്ദര്‍ശനത്തിന് ശേഷം മോഡി കൊച്ചിയിലെത്തും. 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ സമര്‍പ്പണത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ബിപിസിഎല്‍ കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഷിപ് യാഡ്, ഫാക്ട് എന്നിവയുടെ പദ്ധതികളുടെ സമര്പ്പണാണ് നടക്കുന്നത്. ഒപ്പം ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. വൈകീട്ട് 3.30ന് തുടങ്ങുന്ന ചടങ്ങ് ഒരു മണിക്കൂര്‍ നീളും. കേരളത്തിലെത്തുന്ന മോദി ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും അഞ്ച് ഔദ്യോഗിക പരിപാടികളിലുമാണ് പങ്കെടുക്കുന്നത്.