Top

‘നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടും, ക്ഷീണമാകും’; ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. ധര്‍മ്മജനെ രംഗത്തിറക്കിയാല്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും ബാലുശ്ശേരി കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപുമായുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സൗഹൃദമാണ് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാനുള്ള മുഖ്യകാരണമായി ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. നടിയെ […]

4 March 2021 4:13 AM GMT

‘നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടും, ക്ഷീണമാകും’; ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
X

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. ധര്‍മ്മജനെ രംഗത്തിറക്കിയാല്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും ബാലുശ്ശേരി കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപുമായുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സൗഹൃദമാണ് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാനുള്ള മുഖ്യകാരണമായി ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് റിമാന്‍ഡ് കഴിഞ്ഞ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമുണ്ടായിരുന്നു. ‘എനിക്ക് ദിലീപേട്ടനെ ഒന്ന് കണ്ടാല്‍ മതി’ എന്ന് പറഞ്ഞ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് കരയുന്ന ധര്‍മ്മജന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Next Story

Popular Stories