Top

കുട്ടികളെ കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണമെന്ന് ബാലസംഘം; ‘അഭിമന്യു കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നത്’

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസ്താവന പൂര്‍ണരൂപം: ”കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍.എസ്.എസ് വേട്ട അവസാനിപ്പിക്കുക. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ […]

15 April 2021 4:37 AM GMT

കുട്ടികളെ കൊന്നൊടുക്കുന്ന ആര്‍എസ്എസ് വേട്ട അവസാനിപ്പിക്കണമെന്ന് ബാലസംഘം; ‘അഭിമന്യു കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നത്’
X

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പ്രസ്താവന പൂര്‍ണരൂപം: ”കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്‍.എസ്.എസ് വേട്ട അവസാനിപ്പിക്കുക. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പക തീര്‍ക്കാന്‍ കുട്ടികളെപ്പോലും വേട്ടയാടാന്‍ മടിക്കാത്ത സംഘപരിവാര്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.ഏപ്രില്‍ 17ന് ശനിയാഴ്ച്ച മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും ബാലസംഘം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.”

Next Story