Top

ആരാണ് പത്മശ്രീ ലഭിച്ച സംഘപരിവാര്‍ ആചാര്യന്‍ ബാലന്‍ പൂതേരി?

കേരളത്തില്‍ നിന്ന് അഞ്ചുപേരാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായികപരിശീലകന്‍ ഒ.എം.നമ്പ്യാര്‍, എഴുത്തുകാരന്‍ ബാലന്‍ പുതേരി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കെ.കെ.രാമചന്ദ്ര പുലവര്‍, ആരോഗ്യവിദഗ്ധന്‍ ഡോ. ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സംഘപരിവാര്‍ ആത്മീയാചര്യന്‍ എന്നറിയപ്പെടുന്ന ബാലന്‍ പൂതേരിയുടെ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് പുരസ്‌കാരം നല്‍കിയതിന് പിന്നില്‍ ബി.ജെ.പി താല്‍പ്പര്യമുണ്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച. ആരാണ് ബാലന്‍ പൂതേരി? പിഎസ്എംഒ കോളേജിലെ ചരിത്ര […]

26 Jan 2021 9:37 AM GMT

ആരാണ് പത്മശ്രീ ലഭിച്ച സംഘപരിവാര്‍ ആചാര്യന്‍ ബാലന്‍ പൂതേരി?
X

കേരളത്തില്‍ നിന്ന് അഞ്ചുപേരാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായികപരിശീലകന്‍ ഒ.എം.നമ്പ്യാര്‍, എഴുത്തുകാരന്‍ ബാലന്‍ പുതേരി, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ കെ.കെ.രാമചന്ദ്ര പുലവര്‍, ആരോഗ്യവിദഗ്ധന്‍ ഡോ. ധനഞ്ജയ് ദിവാകര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സംഘപരിവാര്‍ ആത്മീയാചര്യന്‍ എന്നറിയപ്പെടുന്ന ബാലന്‍ പൂതേരിയുടെ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് പുരസ്‌കാരം നല്‍കിയതിന് പിന്നില്‍ ബി.ജെ.പി താല്‍പ്പര്യമുണ്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയാ ചര്‍ച്ച.

ആരാണ് ബാലന്‍ പൂതേരി?

പിഎസ്എംഒ കോളേജിലെ ചരിത്ര പഠനത്തിന് ശേഷമാണ് ബാലന്‍ പൂതേരി സാഹ്യത്യ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 1983ലാണ് ആദ്യ പുസ്തകം രചിച്ചു. ‘ക്ഷേത്ര ആരാധന’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. പിന്നീട് നിരവധി പുസ്തകങ്ങള്‍ എഴുതി. ക്ഷേത്രവുമായി ബന്ധപ്പെട്ടും ഹിന്ദു ആചാരങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ടുമാണ് രചനകളില്‍ ഏറെയും. ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഇദ്ദേഹത്തിന്റെ രചനകളില്‍ ഏറെയെന്ന് ചില നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ബാലന്‍ പൂതേരിയുടെ ചരിത്ര നിരീക്ഷണങ്ങള്‍ മിക്കവയും വളച്ചൊടിച്ചതാണെന്ന് പത്മശ്രീ ലഭിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

1987ല്‍ വീര്‍ സവര്‍ക്കര്‍, 1992ല്‍ മാതൃ ഹിന്ദു കുടുംബം, ബലിദാനത്തിന്റെ കഥകള്‍ എന്നീ പുസ്തകങ്ങളും ബാലന്‍ പൂതേരി രചിച്ചതായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രററി കാറ്റലോഗ് വ്യക്തമാക്കുന്നു. ഭാരതത്തിന്റെ ധീര ദേശാഭിമാനികള്‍, ഹിന്ദുത്വം സനാതനധര്‍മ്മം തുടങ്ങിയ പുസ്തകങ്ങളും യൂണിവേഴ്‌സിറ്റി ലൈബ്രററിയില്‍ ലഭ്യമാണ്. 1997ല്‍ അമ്പതാമത്തെ പുസ്തകമായ ‘ഗുരുവായൂര്‍ ഏകാദശി’ പ്രസിദ്ധികരിച്ചു. തന്റെ പുസ്തകങ്ങള്‍ വെച്ചു കൊണ്ട് ഗുരുവായൂരില്‍ തുലാഭാരം നടത്തിയും അദ്ദേഹം മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.

63 പുസ്തകങ്ങളുടെ രചന പൂര്‍ത്തിയാക്കിയതിന് ശേഷം ബാലന്‍ പൂതേരിയുടെ കണ്ണിന്റെ കാഴ്ച്ച ഭാഗികമായി നഷ്ടമായിരുന്നു. വലത് കണ്ണിന് കാഴ്ച്ച പൂര്‍ണമായും ഇടത് കണ്ണിന് വെറും മൂന്ന് മീറ്റര്‍ മാത്രവുമായിരുന്നു പിന്നീട് കാഴ്ച്ച ശേഷിച്ചത്. അകകണ്ണിന്റെ കാഴ്ച്ചയില്‍ പുസ്തകമെഴുതിയെന്ന വിശേഷണവും ഇക്കാല ഘട്ടത്തില്‍ അദ്ദേഹത്തിനെ തേടിയെത്തി. നേരത്തെ കൊവിഡ്-19 മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി മന്ത്രജപ യജ്ഞം നടത്തി പൂതേരി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

സംഘപരിവാര്‍ അനുകൂല പുസ്തകങ്ങള്‍ രചിക്കുന്നവര്‍ക്ക് കേന്ദ്രം സര്‍ക്കാര്‍ അനര്‍ഹമായ പുരസ്‌കാരങ്ങള്‍ നല്‍കുന്നുവെന്ന വിവാദവും ബാലന്‍ പുതേരിയുടെ പത്മശ്രീ നേട്ടത്തിന് ശേഷം ശക്തമാകുന്നുണ്ട്. ശാന്തയാണ് ഭാര്യ. മകന്‍ രാംലാല്‍.

Next Story