Top

‘ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ തെറ്റായവാര്‍ത്തകള്‍ നല്‍കുന്നു’; സിബിഐയ്ക്ക് കത്തയച്ച് സോബി ജോര്‍ജ്

ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സിബിഐയ്ക്ക് കലാഭവന്‍ സോബി ജോര്‍ജിന്റെ കത്ത്. ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കുവാന്‍ അനുവദിക്കില്ലെന്ന് സോബി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത നല്‍കുകയാണ്. ഒന്നാം ഘട്ട നുണ പരിശോധനയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. രണ്ടാം ഘട്ട നുണ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സോബി ആരോപിച്ചു. കലാഭവന്‍ സോബിയുടെ പ്രതികരണം ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് […]

24 Nov 2020 6:31 AM GMT

‘ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ തെറ്റായവാര്‍ത്തകള്‍ നല്‍കുന്നു’; സിബിഐയ്ക്ക് കത്തയച്ച് സോബി ജോര്‍ജ്
X

ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സിബിഐയ്ക്ക് കലാഭവന്‍ സോബി ജോര്‍ജിന്റെ കത്ത്. ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കുവാന്‍ അനുവദിക്കില്ലെന്ന് സോബി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത നല്‍കുകയാണ്. ഒന്നാം ഘട്ട നുണ പരിശോധനയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. രണ്ടാം ഘട്ട നുണ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സോബി ആരോപിച്ചു.

കലാഭവന്‍ സോബിയുടെ പ്രതികരണം

ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കുവാന്‍ അനുവദിക്കില്ല.

ഒന്നാം ഘട്ട നുണപരിശോധനയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്നും രണ്ടാം ഘട്ട നുണ പരിശോധനയ്ക്ക് ഞാന്‍ സഹകരിച്ചില്ലെന്നും സിബിഐ പറഞ്ഞതായി നവംബര്‍ 11ല്‍ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കേസിന്റെ ചുമതലയുള്ള സിബിഐ ഡിവൈഎസ്പി അനന്ദ കൃഷ്ണന്‍ സാറിനെ അന്ന് രാവിലെ തന്നെ ഞാന്‍ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം അങ്ങനെയൊരു വാര്‍ത്ത സിബിഐയുടെ അറിവോടുകൂടിയല്ല എന്ന് പറയുകയും ചെയ്തു.

ബാലുവിന്റെ കേസ് സിബിഐ വരെ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പത്രദൃശ്യമാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും തന്നെയാണ്. ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്തകള്‍ കൊടുത്ത് എന്നെ അപകീര്‍ത്തിപ്പെടുത്തി മിണ്ടാതെ ഇരുത്തിക്കുവാന്‍ ആണ് ശ്രമിക്കുന്നത്.

ബാലുവിന്റേത് അപകട മരണമല്ല. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണെന്ന് തന്നെ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു ഭീഷണിക്ക് മുമ്പിലും പതറാതെ തന്നെ ഞാന്‍ അവിടെ കണ്ട കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്യും.

എല്ലാ കാര്യങ്ങളും വിശദമായി രേഖപ്പെടുത്തി ഇന്ന് സിബിഐ ഡയറക്ടര്‍ക്ക് ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ അഡ്വ. രാമന്‍ കര്‍ത്താ മുഖാന്തരം ഒരു കത്ത് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കോടതിയെ സമീപിക്കുന്ന കാര്യങ്ങളും സജീവ പരിഗണനയിലുണ്ട്.’

Next Story

Popular Stories