സാമ്പത്തിക ബാധ്യത;അടിമാലിയില്‍ ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു
ഇടുക്കി അടിമാലിയില്‍ ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ടൗണിൽ ബേക്കറി ആന്‍ഡ് ടീ ഷോപ്പ് നടത്തിവന്നിരുന്ന വിനോദിനെയാണ് ഇന്ന് പുലർച്ചെ കടയ്ക്കുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺമൂലം കച്ചവടം കുറഞ്ഞതും കടബാധ്യത കൂടിയതുമാണ് ആത്മഹത്യക്ക് കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പുലര്‍ച്ചെ പതിവുപോലെ കടതുറക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിനോദ് കടതുറന്നുടന് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. പാലുമായി കടയിലെത്തിയ യുവാവാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. […]
18 July 2021 11:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി അടിമാലിയില്‍ ബേക്കറിയുടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ടൗണിൽ ബേക്കറി ആന്‍ഡ് ടീ ഷോപ്പ് നടത്തിവന്നിരുന്ന വിനോദിനെയാണ് ഇന്ന് പുലർച്ചെ കടയ്ക്കുള്ളിൽ തന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗൺമൂലം കച്ചവടം കുറഞ്ഞതും കടബാധ്യത കൂടിയതുമാണ് ആത്മഹത്യക്ക് കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പുലര്‍ച്ചെ പതിവുപോലെ കടതുറക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിനോദ് കടതുറന്നുടന് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. പാലുമായി കടയിലെത്തിയ യുവാവാണ് വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.