വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ ലിംവിംഗ് ടുഗദര്‍ സുഹൃത്തുക്കളെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യിപ്പിച്ചു; ലൗ ജിഹാദ് നിയമപ്രകാരം യുവാവിനെതിരെ കേസ്
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയില്‍ എത്തിയ ലിംവിംഗ് ടുഗദര്‍ ദമ്പതികളെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൊറാദാബാദ് കാന്ത് നഗരത്തിലായിരുന്നു സംഭവം. യുവതിയും യുവാവും ഇരുമതവിഭാഗത്തില്പെട്ടവരായിരുന്നു. അതിനാല്‍ തന്നെ യുവതിയില്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയ ലൗ ജിഹാദ് നിയമം ബാധകമാണെന്നായിരുന്നു ബജ്റംഗിദള്‍ പ്രവര്‍ത്തകന്റെ വാദം. അഞ്ച് മാസമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം യുവാവ് റഷീദിനെതിരേയും അദ്ദേഹത്തിന്റെ സഹോദരനെതിരേയും ലവ് ജിഹാദ് നിയമപ്രകാരം കേസെടുക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. അതേസമയം താന്‍ […]

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയില്‍ എത്തിയ ലിംവിംഗ് ടുഗദര്‍ ദമ്പതികളെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
മൊറാദാബാദ് കാന്ത് നഗരത്തിലായിരുന്നു സംഭവം. യുവതിയും യുവാവും ഇരുമതവിഭാഗത്തില്പെട്ടവരായിരുന്നു. അതിനാല്‍ തന്നെ യുവതിയില്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയ ലൗ ജിഹാദ് നിയമം ബാധകമാണെന്നായിരുന്നു ബജ്റംഗിദള്‍ പ്രവര്‍ത്തകന്റെ വാദം. അഞ്ച് മാസമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം യുവാവ് റഷീദിനെതിരേയും അദ്ദേഹത്തിന്റെ സഹോദരനെതിരേയും ലവ് ജിഹാദ് നിയമപ്രകാരം കേസെടുക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു.
അതേസമയം താന്‍ പ്രായപൂര്‍ത്തിയായ പൗരയാണെന്നും വിവാഹം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി വിവാഹം ചെയ്യുന്നതിനായി ഇതിനകം മതം ഇസ്ലാം മതം സ്വീകരിച്ചതിന്റെ രേഖകളും ഹാജരാക്കിയിരുന്നു. ഔദ്യോഗിക രേഖകളില്‍ തന്റെ പേര് മാറ്റുന്നതിനായി യുവതി പത്രത്തില്‍ നല്കിയ പരസ്യത്തിന്റെ കോപ്പിയും പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ഇതുവരേയും പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് പുറമേ പ്രാഥമിക അന്വേഷണം നടത്തിയി ശേഷമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ‘നിലവിലെ കേസ് അന്തിമമല്ല. ഇതില്‍ പുതിയതായി എന്തെങ്കിലും ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് നീക്കം നടത്തുമെന്നും’ റൂറല്‍ എസ്പി വിദ്യാസാഗര്‍ പറഞ്ഞു. വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സെക്ഷന്‍ 3,5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മൊഴി ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കും.
- TAGS:
- Love Jihad
- UP police